ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. മറ്റു ജില്ലകളെ ഹര്‍ത്താല്‍ ബാധിച്ചില്ല

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു. ഇടുക്കി ജില്ലയില്‍ യു ഡി എഫും ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ ഇടുക്കി ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. ചപ്പാത്തിലെ 2691 ദിവസമായി തുടരുന്ന സമരവേദിയിലേക്ക് രാവിലെ മുതല്‍ ആളുകളെത്തുന്നുണ്ട്. വാഹന ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. സുരക്ഷാ കാരണങ്ങളാല്‍ ഇടുക്കിയിലും ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മറ്റു ജില്ലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. വാഹനഗതാഗതവും ജനജീവിതവും സാധാരണ നിലയിലാണ്.
https://www.facebook.com/Malayalivartha