ഹരിഹരവര്‍മ്മ കേസില്‍ തിങ്കളാഴ്ച വിധി; വര്‍മ്മയും ശ്രീപത്മനാഭനും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും അന്വേഷിച്ചില്ല

കൊല്ലപ്പെട്ട രത്‌നവ്യാപാരി ഹരിഹരവര്‍മ്മ കേസില്‍ നാളെ വിധിവരാനിരിക്കെ പത്മനാഭസ്വാമി ക്ഷേത്രവും ഹരിഹരവര്‍മ്മയും തമ്മിലുള്ള ബന്ധമെന്തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. 2012 ഡിസംബര്‍ 24 നാണ് രത്‌നവ്യാപാരി ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്. കൊട്ടാരം വകയെന്ന തരത്തില്‍ ധാരാളം രത്‌നങ്ങള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. വര്‍മ്മ ആരാണെന്നോ എങ്ങനെയാണ് അദ്ദേഹത്തിന്റെ കൈയ്യില്‍ കോടികള്‍ വിലമതിക്കുന്ന രത്‌നം വന്നു ചേര്‍ന്നെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് പോലീസിന് ഉത്തരം കണ്ടെത്താന്‍ കഴിയാത്തതിലും ദുരൂഹതയുണ്ട്.
പൂഞ്ഞാര്‍ കൊട്ടാരത്തിലെ അംഗമെന്ന നിലയിലാണ് തന്റെ കൈയ്യില്‍ അമൂല്യരത്‌നം വന്നുചേര്‍ന്നതെന്ന് വര്‍മ്മ പറഞ്ഞെങ്കിലും അത് ശരിയാണെന്ന് ആരും വിശ്വസിക്കുന്നില്ല. പൂഞ്ഞാര്‍, മാവേലിക്കര, അമ്പലപ്പുഴ രാജകുടുംബങ്ങളില്‍ ഹരിഹരവര്‍മ്മ എന്ന പേരില്‍ ഒരാളില്ലെന്ന് പോലീസ് പറയുന്നു. എങ്കില്‍ വര്‍മ്മ ആരാണ്?
3647 രത്‌നങ്ങളാണ് വര്‍മ്മ വില്‌പനയ്‌ക്ക് വച്ചത്. വര്‍മ്മയുടെ കൈയ്യിലുണ്ടായിരുന്ന രത്‌നങ്ങള്‍ക്ക് മോഹവില കിട്ടുമെന്നും അന്താരാഷ്‌ട്ര വിപണിയില്‍ ഇതിനുള്ള മൂല്യം അളക്കാനാവില്ലെന്നും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പോലീസിന് റിപ്പോര്‍ട്ട് നല്‍കി. 65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡൂര്യം തുടങ്ങിയവ വര്‍മ്മയുടെ ശേഖരത്തിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം ഇതിനു സമാനമയ രത്‌നങ്ങളാണ് ശ്രീ പത്മനാഭക്ഷേത്രത്തിലെ നിധിശേഖരത്തിലുണ്ടായിരുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ എന്തുകൊണ്ടോ ഇത്തരത്തില്‍ അന്വേഷണങ്ങള്‍ ഉണ്ടായില്ല. നിധിശേഖരത്തില്‍ വന്‍മോഷണം നടന്നതായി വിദഗ്‌ധസമിതി അദ്ധ്യക്ഷനായിരുന്ന സി. വി ആനന്ദബോസും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും പറഞ്ഞിരുന്നു.
നിധിയില്‍ മോഷണം നടന്നെങ്കില്‍ രാജകുടുംബമെന്ന പേരില്‍ തിരിമറി നടത്തിയ വര്‍മ്മയ്‌ക്ക് എങ്ങനെ അമൂല്യരത്‌നങ്ങള്‍ വന്നുചേര്‍ന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കണമായിരുന്നു. കൊട്ടാരം വക എന്ന് വര്‍മ്മ എങ്ങനെയാണ് രത്‌നങ്ങളെ വിശേഷിപ്പിച്ചത്. തന്റെ പൈതൃക സ്വത്തെന്ന് വര്‍മ്മ രത്‌നങ്ങളെ കരുതാനുള്ള കാരണമെന്താണ്?
വെറും ഒരു കൊലക്കേസായി വര്‍മ്മ കൊലപാതകം എഴുതിത്തള്ളിയ പോലീസിന്റെ അതിസാമര്‍ത്ഥ്യം സമ്മതിക്കണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha