വീണ്ടും ലീഗ്! വരുന്നു മലയാളത്തിന് പിന്നാലെ അറബി സര്‍വകലാശാല

കേരളം ന്യൂനപക്ഷ വിരുദ്ധ സംസ്ഥാനമാണെന്ന് ഇനിയാരും പറയരുത്. കാരണം ഇന്ത്യയിലാദ്യത്തെ അറബി സര്‍വകലാശാല കേരളത്തില്‍ വരുന്നു. വിദ്യാഭ്യാസ മന്ത്രിയുടേയും ഭരണകക്ഷിയായ മുസ്ലീം ലീഗിന്റേയും താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ അറബി സര്‍വകലാശാല സ്ഥാപിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കൗണ്‍സില്‍ സെക്രട്ടറി അന്‍വര്‍ ചെയര്‍മാനും പ്രൊഫ. സി എ അബ്‌ദുറഹ്മാന്‍ കണ്‍വീനറുമായ ഉപസമിതി സമര്‍പ്പിച്ച ശുപാര്‍ശ കൗണ്‍സില്‍ ചെയര്‍മാന്‍ റ്റി. പി ശ്രീനിവാസന്‍ അംഗീകരിച്ചു. അംഗീകരിച്ച ഉടന്‍ തന്നെ ശുപാര്‍ശ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.
അറബി സര്‍വകലാശാല സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിര്‍ദ്ദേശിച്ചത് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമാണ്. നിര്‍ദ്ദേശം മന്ത്രി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കൈമാറി. റ്റി പി ശ്രീനിവാസനോട് ഒരു അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കി തരണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ശ്രീനിവാസന്‍ ഇതു സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ കൗണ്‍സില്‍ സെക്രട്ടറി അന്‍വറിനെ ചുമതലപ്പെടുത്തി. അന്‍വര്‍ സമയബന്ധിതമായി തയ്യാറാക്കിയ ശുപാര്‍ശയാണ് കൗണ്‍സില്‍ അംഗീകരിച്ചത്.
അറബി സര്‍വകലാശാല സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ ഉടന്‍ തീരുമാനമെടുക്കും. ഭരണത്തിലെ രണ്ടാം കക്ഷിയായതിനാല്‍ പ്രതികൂലമായ ഒരു തീരുമാനമുണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ല. അന്താരാഷ്‌ട്ര അറബിക് യൂണിവേഴ്‌സിറ്റി എന്നാണ് സര്‍വകലാശാലയ്‌ക്ക് നാമകരണം ചെയ്‌തിരിക്കുന്നത്. അറബി ഭാഷയില്‍ കുറഞ്ഞത് രണ്ട് കോഴ്‌സെങ്കിലും നടത്താന്‍ സര്‍വകലാശാല തയ്യാറാകണമെന്നും പദ്ധതി രൂപരേഖയിലുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവസരവും ഉണ്ടായിരിക്കും. അറബി ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സര്‍വകലാശാലയില്‍ അവസരം ലഭിക്കും.
മലയാളം സര്‍വകലാശാല ആരംഭിക്കാമെങ്കില്‍ അറബി സര്‍വകലാശാല ആരംഭിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചോദിക്കുന്നു. വിവിധ ഭാഷകളെ സമുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു.
https://www.facebook.com/Malayalivartha