പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍

മഴയിലും തൃശ്ശൂര്‍ പൂരത്തിന് തുടക്കമായി. ആവേശമേറ്റി ചെറു പൂരങ്ങള്‍ പൂരപ്പറമ്പില്‍ എത്തിത്തുടങ്ങി. ഉച്ചയ്‌ക്ക് ശേഷം ഇലഞ്ഞിത്തറ മേളം വരുന്നതോടെ പൂരം പാരമ്യത്തിലെത്തും. കാര്‍മേഘങ്ങള്‍ വക വയ്‌ക്കാതെയാണ് തേക്കിന്‍ കാട് മൈതാനിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. ചെറു പൂരങ്ങള്‍ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. കണിമംഗലം ശാസ്‌താവും പനമുക്കംപള്ളി ശാസ്‌താവും പൂരപ്പറമ്പിലെത്തി. ചെമ്പുക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്‌തലക്കാവ് ഭഗവതിയേയും ആനയിച്ച് ഭക്തര്‍ പൂര നഗരിയിലേക്ക് എത്തിത്തുടങ്ങി. തിരുവമ്പീടി, പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പാണ് പൂരത്തിന്റെ മുഖ്യ സവിശേഷത. ആദ്യം എഴുന്നള്ളുന്നത തിരുവമ്പാടി ഭഗവതിയാണ്. തുടര്‍ന്ന് മഠത്തില്‍ വരവ് എത്തും. പഞ്ചവാദ്യം അവസാനിച്ച് കഴിഞ്ഞ് പാണ്ടി മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥനിലേക്ക്. ഉച്ചയ്‌ക്ക് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ തിരുവമ്പാടിക്കാരും പാറമേക്കാവുകാരും ഗജവീരന്‍മാരെ അണിനിരത്തിയുള്ള കുടമാറ്റം ആരംഭിക്കും.
രാത്രി വര്‍ണ്ണകാഴ്‌ചകള്‍ ആകാശത്ത് അണിനിരക്കും. ഉജ്ജ്വലമായ വെടിക്കെട്ടാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. സാമ്പിള്‍ വെടിക്കെട്ട് മഴയില്‍ മുങ്ങിപ്പോയതിന്റെ വിഷമം ഇതില്‍ തീര്‍ക്കാനാണ് തൃശ്ശൂരുകാര്‍ തയ്യാറായിരിക്കുന്നത്. സുരക്ഷയ്‌ക്കായി വന്‍ പോലീസ് സന്നാഹവും രംഗത്തുണ്ട്.
https://www.facebook.com/Malayalivartha