പാമോയിലുമായി വി എസിന് മുന്നോട്ടു പോകാം...ഉമ്മന്‍ചാണ്ടിക്കെതിരെ അധിക രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

പാമോലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക രേഖകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സുപ്രീംകോടതി അനുമതി നല്‍കി. ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വി എസ് കോടതിയുടെ അനുമതി തേടിയിരുന്നു. വേനലവധിക്ക് കോടതി പിരിഞ്ഞതിനെ തുടര്‍ന്ന് ഇനി ജൂലൈയിലായിരിക്കും കേസ് പരിഗണിക്കുക.
പാമോലിന്‍ ഇടപാടില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വി എസ്സിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. രണ്ട് തവണ അന്വേഷണം നടത്തിയിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ അന്വേ,ണ റിപ്പോര്‍ട്ട് തളളണമെന്നാണ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വി എസ്സിന്റെ ആവശ്യം.
പൊതുഖജനാവിന് രണ്ടര കോടിയോളം നഷ്‌ടമുണ്ടാക്കിയ ഇടപാടില്‍ ഏതെങ്കിലും സ്വകാര്യ കമ്പനിക്കായി ഉമ്മന്‍ചാണ്ടി ഇടപെട്ടതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha