മുല്ലപ്പെരിയാറില്‍ പുന:പരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിയമോപദേശം

മുല്ലപ്പെരിയാര്‍ കേസില്‍ പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചാല്‍ അത് അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. എന്നാല്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരമാനം. ഇല്ലെങ്കില്‍ തങ്ങള്‍ തമിഴ്‌നാടുമായി ഒത്തുകളിച്ചെന്ന് ആരോപണം വരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഭയക്കുന്നു.
ഡാം സുരക്ഷാ അതോറിറ്റി അദ്ധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെയുളളവര്‍ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിനോട് വിയോജിക്കുന്നു. അങ്ങനെ നല്‍കിയാല്‍ തന്നെ ഫലമുണ്ടാകില്ലെന്നാണ് ഹൈകോടതിയില്‍ നിന്നും വിരമിച്ച ജഡ്‌ജിയായ രാമചന്ദ്രന്‍ നായരുടെ അഭിപ്രായം.
അതേസമയം ധൃതിപിടിച്ചൊരു തീരമാനമെടുക്കാതെ സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാരിനെ ഉപദേശിച്ചത് മുന്‍ജലവിഭവമന്ത്രി എന്‍കെ.പ്രേമചന്ദ്രനാണ്. പ്രേമചന്ദ്രന്‍ തന്നെയാണ് പുന:പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെ ഹൈകോടതിയില്‍ അഭിഭാഷകനായിരുന്ന പ്രേമചന്ദ്രന്‍ മികച്ച നിയമജ്ഞനാണ്.
തിങ്കളാഴ്‌ച വൈകിട്ട് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരമാനിച്ചു. പുന:പരിശോധനാഹര്‍ജി നല്‍കുന്നതിന് പുറമേ തമിഴ്‌നാടുമായി ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശം ഉയരുകയാണെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറായേക്കും. സുപ്രീം കോടതിയില്‍ നിന്നും തമിഴ്‌നാട്ടിന് അനുകൂലമായ വിധി ലഭിച്ച പശ്ചാത്തലത്തില്‍ തമിഴ്‌നാടിനോട് യുദ്ധം നടത്താന്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് താത്‌പര്യമില്ല. രാജ്യങ്ങള്‍ തമ്മിലുളള പക പോലെ സംസ്ഥാനങ്ങള്‍ തമ്മില്‍ പക വേണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എന്നാല്‍ ജയലളിത ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളോട് യോജിക്കുമോ എന്ന കാര്യം സംശയമാണ്.
ജൂണ്‍ 30നാണ് അവധികഴിഞ്ഞ് സുപ്രീം കോടതി തുറക്കുക. അന്നു തന്നെ പുന:പരിശോധനാഹര്‍ജി നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. അതേസമയം കേരളം തോറ്റ കേസ് വാദിച്ച ഹരീഷ് സര്‍വ്വേ കേസില്‍ നിന്നും പിന്‍മാറാന്‍ ഇടയുണ്ട്. പുന:പരിശോധന ഹര്‍ജി കോടതി പരിഗണിച്ചില്ലെങ്കില്‍ നാണകേടാവുമെന്നാണ് ഹരീഷ് സാല്‍വേയുടെ നിലപാട്. ചിലപ്പോള്‍ അദ്ദേഹം തന്നെ മറ്റേതെങ്കിലും വക്കീലിനെ നിയോഗിച്ചേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha