അവധിക്കാലം ക്ലാസിലാക്കരുതേ; കുട്ടികള്‍ ഓടിപോകും!

അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളെ അനുവദിക്കാത്ത രക്ഷാകര്‍ത്താക്കള്‍ ജാഗ്രതൈ! അവധികാലത്ത് വീടുവിട്ട് ഓടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി പോലീസ്. ഏപ്രിലും മേയും കുട്ടികള്‍ക്ക് വിട്ടുകൊടുക്കാനാണ് പോലീസന്റെ ഉപദേശം. ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ ക്ലാസ് മുറിയില്‍ തളച്ചിടപ്പെടുന്ന കുട്ടികള്‍ രണ്ട് മാസമെങ്കിലും സമാധാനത്തോടെ കഴിയട്ടെ എന്നാണ് പോലീസ് മാമന്‍മാരുടെ ഉപദേശം.
കൊല്ലത്ത് നിന്നും ഒളിച്ചോടി തിരുവനന്തപുരത്തെത്തിയ മുന്നു കുട്ടികളാണ് ഒടുവില്‍ പോലീസിന്റെ പിടിയിലായത്. തീവണ്ടില്‍ കയറി തിരുവനന്തപുരത്തെത്തിയ കുട്ടികളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ കാറും സ്വര്‍ണാഭരണങ്ങളുമായി ഒരു വിദ്യാര്‍ത്ഥി കോവളത്ത് പോലീസ് പിടിയിലായിരുന്നു. സ്വര്‍ണം പണയംവച്ചു കിട്ടിയ നാല്‍പ്പതിനായിരം രൂപ പോലീസ് കണ്ടെടുത്തു. സ്വര്‍ണം പണയം വയ്‌ക്കാന്‍ കുട്ടിയെ സഹായിച്ചത് കേരളത്തെ ചില ഇടനിലക്കാരാണ്. പോലീസ് പിടിക്കാന്‍ വൈകിയെങ്കില്‍ കാറും സ്വര്‍ണവും കൊണ്ട് ഇടനിലക്കാര്‍ കടക്കുമായിരുന്നു.
വെക്കേഷനായതോടെ വെക്കേഷന്‍ ക്ലാസുകളും തുടങ്ങി. നഗരത്തിലെങ്ങും ട്യൂഷന്റെ ബഹളമാണ്. റ്റി.വി കാണാന്‍ പോലും അവധികാലത്ത് ചില രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അനുവദിക്കാറില്ല. കൊല്ലത്ത് നിന്നും പിടിയിലായ കുട്ടികള്‍ വീട്ടിലെ പീഡനം കാരണമാണ് തങ്ങള്‍ വീടുവിട്ടതെന്ന് പോലീസിനോട് സമ്മതിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കുട്ടികള്‍ പോലീസന്റെ വലയിലാവുന്നുണ്ട്. അവധികാലം കളിച്ചുതിമിര്‍ക്കാന്‍ നല്‍കിയാല്‍ ഇവരാരും ഒളിച്ചോടില്ലെന്നാണ് മനശാസ്‌ത്രജ്ഞന്‍മാരുടെ നിലപാട്. കുട്ടികള്‍ക്ക് താത്‌പര്യമുളള കലാകായിക ഇനങ്ങളില്‍ വേക്കേഷന്‍ ക്ലാസില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്നും മനശാസ്‌ത്രജ്ഞര്‍ പറയുന്നു. വിവിധ പാഠ്യ പദ്ധതികള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദം മറികടക്കാന്‍ അവധികാലത്ത് അവസരം നല്‍കണമെന്നാണ് അദ്ധ്യാപകരും പറയുന്നത്.
കുട്ടികള്‍ക്ക് മതിയാവോളം സ്‌നേഹം വീട്ടില്‍ നിന്നും നല്‍കണം. ഇല്ലെങ്കില്‍ അവര്‍ സ്‌നേഹം കിട്ടുന്ന മറ്റ് വഴികള്‍ അന്വേഷിക്കുമെന്നും മനശാസ്‌ത്രജ്ഞര്‍ വിശദീകരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha