മുല്ലപ്പെരിയാര്‍ പോര് ജുഡീഷറിയിലേക്കും; കെ.റ്റി.തോമസ് ഉന്നതസമിതി അംഗമാകാതിരിക്കാന്‍ സിറിയക് ജോസഫിന്റെ പാര

മുല്ലപ്പെരിയാര്‍ കേസില്‍ മലയാളി ജഡ്‌ജിമാര്‍ തമ്മിലടിക്കുന്നു. പഴയ ശത്രുക്കളായ ജസ്റ്റിസ് സിറിയക് ജോസഫും കെ.ടി.തോമസും തമ്മിലാണ് യുദ്ധം മുറുകുന്നത്. ജസ്റ്റിസ് കെ.ടി.തോമസ് കാരണമാണ് മുല്ലപ്പെരിയാറില്‍ കേരളം തോറ്റതെന്ന് സിറിയക് ജോസഫ് ഡല്‍ഹിയില്‍ പറഞ്ഞു. ഇതിനെ പിന്താങ്ങിയ എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ എ.വി.ജോര്‍ജ്, ജഡ്‌ജിമാര്‍ സര്‍വജ്ഞാനപീഠം കയറിയവരല്ലെന്ന് തുറന്നടിച്ചു. തന്റെ ഭാര്യയുടെ അമ്മ താമസിക്കുന്നത് മുല്ലപ്പെരിയാറിന് താഴെയാണെന്നും അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി പറഞ്ഞതിനാല്‍ അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പായതെന്നും സിറിയക് ജോസഫ് പരിഹസിച്ചു.
ജസ്റ്റിസ് കെ.ടി തോമസിന്റെ നിലപാട് കേരളത്തിനെതിരായിരുന്നു. മുല്ലപെരിയാര്‍ വിഷയത്തില്‍ വിദഗ്‌ധ സമിതി അംഗമായിരുന്നു കെ.ടി തോമസ്. മുല്ലപെരിയാറിന് ബലക്കുറവില്ലെന്ന നിലപാടാണ് അദ്ദേഹം സ്ഥീകരിച്ചത്. ഇതേ റിപ്പോര്‍ട്ടാണ് സുപ്രീം കോടതി സ്വീകരിച്ചതും അംഗീകരിച്ചതും. കേരളത്തിന്റെ പ്രതിനിധിയായിരുന്നെങ്കിലും കേരളത്തിനെതിരെ സംസാരിച്ച കെ.റ്റി. തോമസിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ താന്‍ കേരളത്തിന്റെ കാര്യം പറയാനല്ല വിദഗ്‌ധ സമിതി അംഗമായതെന്ന് കെ.റ്റി തോമസ് തിരിച്ചടിച്ചു.
മുല്ലപെരിയാറില്‍ തങ്ങളുടെ നിലപാട് ജയിക്കുന്നതിനായി തമിഴ്‌നാട് കോടികണക്കിന് രൂപയാണ് ചെലവാക്കുന്നത്. അണക്കെട്ടിനും വെളളത്തിനും വേണ്ടി എന്തു ചെയ്യാനും തമിഴനാട് മടിക്കുകയില്ല. മുല്ലപെരിയാറില്‍ കേസ് ജയിക്കുകയായിരുന്നു തമിഴ്‌നാടിന്റെ ലക്ഷ്യം.
തമിഴ്‌നാട് സ്വദേശിയായിരുന്നു വിരമിച്ച ചീഫ് ജസ്റ്റിസ് സദാശിവം. അദ്ദേഹം വിരമിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ് ആര്‍.എം. ലോദയുടെ ബഞ്ച് മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തീരുമാനമെടുത്തത്. സുപ്രീം കോടതിയുടെ തീരുമാനത്തില്‍ ജസ്റ്റിസ് സദാശിവത്തിന്റെ നിപാട് നിര്‍ണായകമായോ എന്ന സംശയവും ബാക്കിയാവുന്നു. ഭരണഘടനാ ബഞ്ചില്‍ അംഗമായ ജസ്റ്റിസ് എച്ച്.എല്‍ ദത്തു കേരള ഹൈകോടതിയില്‍ ജഡ്‌ജിയായിരുന്നു.
ജസ്റ്റിസ് കെ.റ്റി.തോമസും ജസ്റ്റിസ് സിറിയക് ജോസഫും തമ്മിലുളള വൈരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായപ്പോള്‍ അദ്ദേഹത്തിനെതിരെ കേരളത്തിലെ ചില ആനുകാലികങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഭയകേസില്‍ ബംഗ്ലൂരിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചതിനെതിരായിരുന്നു പ്രധാന വിമര്‍ശനം. ഇതിനുപിന്നില്‍ കെ.ടി.തോമസാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപം കൊളളുന്ന പുതിയ വിദഗ്‌ധ സമിതിയില്‍ ജസ്റ്റിസ് കെ.റ്റി. തോമസിനെ അംഗമാക്കാതിരിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചരടുവലി തുടങ്ങികഴിഞ്ഞു. നേരത്തെ വിദഗ്‌ദ്ധ സമിതി അംഗമായിരുന്നതിനാല്‍ ഇനിയുമതിന് സാധ്യതയുണ്ടെങ്കില്‍ അത് അരിഞ്ഞുമാറ്റാനാണ് ജസ്റ്റിസ് സിറിയക് ജോസഫിന്റെ ശ്രമം. ഫലത്തില്‍ മുല്ലപെരിയാറിലെ പോര് ജുഡീഷ്യറിയെയും കടന്നാക്രമിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha