മകള്‍ മലചവിട്ടിയ സംഭവത്തില്‍ മേല്‍ശാന്തിക്കെതിരെ നടപടി വന്നേക്കും

പന്ത്രണ്ട് വയസുളള മകളെ മലയേറാന്‍ അനുവദിച്ച ശബരിമല മേല്‍ശാന്തിക്കെതിരെ നടപടിവേണമെന്ന് ബോര്‍ഡിലെ ഉന്നതര്‍. എന്നാല്‍ മലേല്‍ശാന്തിക്കെതിരെ നടപടിയെടുത്താല്‍ അത് ആചാരങ്ങളുടെ ലംഘനമാകുമെന്ന് ബോര്‍ഡിലെ മറ്റൊരു കൂട്ടര്‍. ഇതിനിടെ മേല്‍ശാന്തിയുടെ മകള്‍ മല ചവിട്ടിയ സംഭവത്തില്‍ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുക്കാനുളള ശ്രമം എന്തു വിലകൊടുത്തും ചെറിക്കുമെന്ന് ജീവനക്കാരുടെ സംഘടനകളും പറയുന്നു.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറാണ് അഞ്ച് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്‌ത് ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കിയത്. 10 നും 50 നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ മല ചവിട്ടരുതെന്നാണ് വ്യവസ്ഥ. മുമ്പ് ആന്ധ്രാ സ്വദേശിയായ പതിനൊന്ന് വയസുളള പെണ്‍കുട്ടിയുടെ മലചവിട്ടല്‍ വിവാദമായിരുന്നു. മേല്‍ശാന്തിയുടെ അറിവോടെയാണ് പെണ്‍കുട്ടി മലകയറിയത്. ഇതിന് മേല്‍ശാന്തി കൂട്ടുനില്‍ക്കുകയാരുന്നു എന്നാണ് ജീവനക്കാരുടെ ആരോപണം.
ശബരിമല ദേവസ്വം ഉദ്യോഗസ്ഥരെ കൂടാതെ മേല്‍ശാന്തിയുടെ സഹായികള്‍ക്കെതിരെയും ദേവസ്വം ബോര്‍ഡ് നടപടിക്ക് ശുപാര്‍ശചെയ്‌തു. എന്നാല്‍ മേല്‍ശാന്തി ചെയ്‌ത കുറ്റത്തിന് അദ്ദേഹത്തിന്റെ സഹായിമാര്‍ എന്തു പിഴച്ചു എന്നതിന് ദേവസ്വം ബോര്‍ഡിന്റെ കൈയില്‍ മറുപടിയില്ല. മേല്‍ശാന്തിയുടെ നടപടി തടയേണ്ടതായിരുന്നു എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ സഹായികള്‍ മാത്രമായ തങ്ങള്‍ക്ക് എങ്ങനെയാണ് അതിന് സാധിക്കുകയെന്ന് നടപടിക്ക് ശുപാര്‍ശചെയ്യപ്പെട്ടവര്‍ ചോദിക്കുന്നു.
ആചാരലംഘനമുണ്ടായാല്‍ ശുദ്ധികലശമാണ് പോംവഴി. അത് ശബരിമല തന്ത്രിയുടെ നേതൃത്വത്തില്‍ നടത്തണം. എന്നാല്‍ മനപൂര്‍വ്വം തെറ്റ് ചെയ്‌ത ശേഷം ശുദ്ധികലശം നടത്തി പരിഹരിച്ചാല്‍ അത് ദൈവത്തിനെ പറ്റിക്കുന്നതുപോലെയല്ലേ എന്ന ചോദ്യം അവശേഷിക്കുന്നു. ആചാരത്തിന്റെ കാര്യം അറിയില്ലെന്ന് മേല്‍ശാന്തിക്ക് പറയാനാവില്ല. ആചാരാനുഷ്‌ടാനങ്ങള്‍ തെറ്റാതെ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേല്‍ശാന്തിയുടെ ചുമതലയാണ്.
ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നാല്‍ മേല്‍ശാന്തിക്കെതിരെയും നടപടി വേണ്ടിവരും. ഇല്ലെങ്കില്‍ അത് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമാകും. ഒന്നുകില്‍ വിവാദങ്ങളുണ്ടാകാതെ സര്‍ക്കാര്‍ പിന്മാറണം. ഇല്ലെങ്കില്‍ മേല്‍ശാന്തിക്കെതിരെ നടപടിയെടുക്കണം. ചുരുക്കത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha