വീണ്ടും വെറുതേ ഒരു നിയമോപദേശം... മുല്ലപ്പെരിയാര്‍ മൂന്നംഗ വിദഗ്‌ദ്ധ സമിതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് നിയമോപദേശം

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച മുന്നംഗ സമിതിയില്‍ ഊര്‍ജ സെക്രട്ടറിയെയോ ജലവിഭവ സെക്രട്ടറിയെയോ ഉള്‍പ്പെടുത്തണമെന്ന് കേരളത്തിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കത്താര്‍ക്കിയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
ആവശ്യമെങ്കില്‍ ചീഫ് സെക്രട്ടറിയെയും സമിതിയിലേക്ക് പരിഗണിക്കാം. സാങ്കേതിക പരിജയം മാത്രമുളളവരെ ഒഴിവാക്കാനും കത്താര്‍ക്കി നിര്‍ദ്ദേശിച്ചു. ഐ.എ.എസ് ഉദ്ദ്യോഗസ്ഥനാവുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി സമിതിയില്‍ ഉന്നയിക്കാനും മറ്റും കഴിയുമെന്നും കത്താര്‍ക്കി ചൂണ്ടിക്കാട്ടി.
അതേസമയം തങ്ങളുടെ പ്രതിനിധിയായി കാവേരി സാങ്കേതിക സെല്‍ മേധാവി കൂടിയായ ആര്‍ സുബ്രമണ്യനെ തമിഴ്‌നാട് നിയമിച്ചു. കേന്ദ്ര ജലക്കമ്മീഷന്‍ സെക്രട്ടറിയാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്.
അതിനിടെ മുല്ലപെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുളള നടപടികള്‍ തമിഴ്‌നാട് ആരംഭിച്ചു. ആദ്യപടിയായി സ്‌പീല്‍വേയിലെ ജലനിരപ്പ് 142 അടി വരുന്ന സ്ഥലം ഷട്ടറുകളില്‍ അടയാളമിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha