മലയാളി വാര്‍ത്തയുടെ അന്വേഷണം സത്യമായി... ശബരിമലയില്‍ മകളെ കയറ്റിയതിന് മേല്‍ശാന്തിയ്‌ക്കെതിരെ നടപടി; ഇനി സഹകരിപ്പിക്കില്ല, ചെലവും വഹിക്കണം

ആചാരം തെറ്റിച്ച് ശബരിമലയില്‍ പ്രായപൂര്‍ത്തിയായ മകളേയും മറ്റൊരു പെണ്‍കുട്ടിയേയും കയറ്റിയ സംഭവത്തില്‍ മേല്‍ശാന്തിയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് ഇന്ന് രാവിലെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആ റിപ്പോര്‍ട്ട് സത്യമായി. ആചാരം ലംഘിച്ച് രണ്ട് പെണ്‍കുട്ടികള്‍ മല കയറിയ സംഭവത്തില്‍ മേല്‍ശാന്തിയ്‌ക്കെതിരേയും എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി മോഹന്‍ദാസിനെതിരേയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. ബി മോഹന്‍ദാസിനെ തത്‌സ്ഥാനത്തു നിന്നും നീക്കും.
അതേ സമയം മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരിയെ അദ്ദേഹത്തിന്റെ കാലാവധിക്കു ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട് സഹകരിപ്പിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി. ക്ഷേത്രത്തിലുണ്ടായ ആചാര ലംഘനത്തിനുള്ള പരിഹാരക്രിയയുടെ ചെലവും മേല്‍ശാന്തി വഹിക്കണം.
മേല്‍ശാന്തിയെ ഒഴിവാക്കി ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശിക്ഷ നല്‍കാനുള്ള ശ്രമം നടന്നിരുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നാല്‍ മേല്‍ശാന്തിക്കെതിരെയും നടപടി വേണ്ടിവരുമെന്ന് മലയാളിവാര്‍ത്ത കണ്ടെത്തി. ഇല്ലെങ്കില്‍ അത് ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാകും എന്നും കണ്ടെത്തിയിരുന്നു.
മലയാളി വാര്‍ത്തയുടെ ആ റിപ്പോര്‍ട്ട് കൂടി വായിക്കുക
മകള്‍ മലചവിട്ടിയ സംഭവത്തില്‍ മേല്‍ശാന്തിക്കെതിരെ നടപടി വന്നേക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha