ഊണിവിടെയാണെങ്കിലും കൂറ് അവിടെയാണോ? വിധി തിരിച്ചടിയല്ല, ഡാമിന് ബലക്ഷയമില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ്; സംശയമുണ്ടെന്ന് പിജെ ജോസഫ്

ഊണിവിടെയാണെങ്കിലും കൂറ് തമിഴ്‌നാടിനോടാണോ എന്ന് ചോദിക്കും പോലെയാണ് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരള പ്രതിനിധിയായ ജസ്റ്റിസ് കെ.ടി. തോമസിന്റെ നിലപാട്. മുല്ലപ്പെരിയാര്‍ വിധിയെ ന്യായീകരിച്ച് കെ.ടി. തോമസ് വീണ്ടും രംഗത്തെത്തി. ഡാമിന് ബലക്ഷയമില്ലെന്ന് ഉന്നതാധികാര സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വിധി തിരിച്ചടിയെന്ന പ്രചരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ജലനിരപ്പ് ഉയര്‍ത്തരുതെന്നായിരുന്നു കെടി തോമസിന്റെ മുന്‍നിലപാട്. കേരളത്തിന് വേണ്ടി വാദിക്കാനല്ല തന്നെ സമിതി അംഗമാക്കിയത്. ഇതിന് പണം കൊടുത്ത് അഭിഭാഷകരെ നിയോഗിക്കണമായിരുന്നു. കയ്യടിക്ക് വേണ്ടി നിലപാട് മാറ്റില്ല.
ജലനിരപ്പ് 142 അടിയാക്കുന്നതിനോട് മാത്രമാണ് വിയോജിപ്പെന്നും കെ.ടി.തോമസ് പറഞ്ഞു. വിധിയിലെ മറ്റ് പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമാണ്. മുല്ലപ്പെരിയാര്‍ ഡാമില്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജസ്റ്റിസ് കെ.ടി. തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ് രംഗത്തെത്തി. കെ.ടി. തോമസിന്റെ മുന്‍നിലപാട് ആത്മാര്‍ത്ഥമായിരുന്നോയെന്ന് സംശയമുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha