ബാറുകള്‍ പൂട്ടി നല്ല ഭക്ഷണവും പോയി

അവധി ദിവസം കുടുംബത്തോടൊപ്പം ഒന്നു പുറത്തിറങ്ങി നല്ല ഭക്ഷണവും കഴിച്ച് മടങ്ങുക എന്നത് ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാശല്‍പം ആയാലും വൃത്തിയുള്ള ചുറ്റുപാടില്‍ നല്ല ഭക്ഷണം വേണം എന്നത് മലയാളിയുടെ ഒരു നിര്‍ബന്ധവുമാണ്. മലയാളിയുടെ ഈ രുചി ഭേദങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ ബിസിനസാക്കി മാറ്റിയവരാണ് ബാറുകാര്‍ . ഒരു ബാര്‍ തുടങ്ങുമ്പോള്‍ തന്നെ അതിനോടൊപ്പം നല്ലൊരു ഫാമിലി റെസ്റ്റോറന്റും തുടങ്ങും. ഈ റെസ്റ്റോറന്റില്‍ നിന്നും വലിയ ലാഭം കിട്ടുകയില്ലെങ്കിലും ചെറിയ മീനിനെ ഇട്ട് പരല്‍ മീനിനെ പിടിക്കുക എന്ന കുശാഗ്ര ബുദ്ധിയാണ് ഇതിന്റെ പുറകില്‍ .
ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളിലെ ശരാശരി മദ്യ വില്‍പന രണ്ടുലക്ഷത്തിലധികം വരുമ്പോള്‍ അതോടൊപ്പം പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലെ വില്‍പന കേവലം നാലയിരത്തോളം രൂപ മാത്രമായിരിക്കും. ഇവയില്‍ പല റെസ്റ്റോറന്റുകളും നഷ്‌ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നഷ്‌ടം മദ്യ വില്‍പനയിലൂടെ കൊള്ള ലാഭമാക്കി മാറ്റാന്‍ ബാറുകള്‍ക്ക് കഴിയാറുണ്ട്.
അത്‌കൊണ്ട് തന്നെ നല്ല ഷെഫുമാരെ വെച്ച് രുചികരമായ ഭക്ഷണം വിളമ്പാന്‍ ബാറുകള്‍ ശ്രദ്ധിക്കാറുണ്ട്. ഒരിക്കല്‍ നല്ല ഭക്ഷണത്തിന്റെ രുചിയറിഞ്ഞാല്‍ പിന്നെ അവര്‍ സ്ഥിരം അവിടെ തന്നെ എത്താറുമുണ്ട്. യാത്രാ വേളകളില്‍ വണ്ടിയും പാര്‍ക്ക് ചെയ്‌ത് കുടുംബത്തോടൊപ്പം നല്ല ഭക്ഷണം കഴിക്കാനും അല്‍പം മിനുങ്ങാനും പറ്റിയ ഇടമാണ് ഈ ഫാമിലി റെസ്റ്റോറന്റുകള്‍ . കുടുംബാംഗങ്ങള്‍ക്ക് നല്ല ഭക്ഷണം കഴിക്കാനും ഗൃഹനാഥന്‍മാര്‍ക്ക് രണ്ടെണ്ണം അടിക്കാനുമുള്ള സൗകര്യം തൊട്ടടുത്തു തന്നെ ലഭ്യമാണ് എന്ന സൗകര്യവുമുണ്ട്. എക്‌സിക്യുട്ടീവ് ബാറിലെ റെസ്റ്റോറന്റുകളില്‍ മദ്യം പോലും ലഭ്യമാണ്. ഇങ്ങനെ കുടിയന്മാരുടെ ഭക്ഷണ കമ്പത്തെ ലക്ഷ്യമിട്ടാണ് ഇത്തരം റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം.
നല്ല എരിവും പുളിവും ഒക്കെയുള്ള രുചികരമായ ഭക്ഷണമാകുമ്പോള്‍ കുടിയന്മാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുക്കുകയും അതോടൊപ്പം കൂടുതല്‍ മദ്യം അകത്താക്കുകയും ചെയ്യും. അങ്ങനെ ഭക്ഷണത്തില്‍ നിന്ന് ചെറിയ നഷ്‌ടം സഹിച്ച് മദ്യത്തിലൂടെ ലാഭക്കൊയ്‌ത്ത് നടത്താന്‍ ബാറുകള്‍ക്കാകുന്നു.
കേരളത്തിലെ 418 ബാറുകള്‍ പൂട്ടിയതോടെ നല്ല ഭക്ഷണം കിട്ടുന്ന ഈ നല്ല സ്ഥലങ്ങളും പോയി എന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഇത് ടൂറിസം രംഗത്തേയും കാര്യമായി ബാധിക്കുന്നു. നല്ല ഭക്ഷണവും വിലകുറഞ്ഞ മദ്യവും ലക്ഷ്യമിട്ടാണ് ഓഫ് സീസണുകളില്‍ ഇന്ത്യയ്‌ക്കകത്തുള്ള ടൂറിസറ്റുകള്‍ ഇവിടെയെത്തുന്നത്. എന്നാല്‍ ബാറുകള്‍ പുട്ടിയത് ഈ ടൂറിസ്റ്റുകള്‍ക്കും ഇരുട്ടടിയായി.
എന്തായാലും നാവിന്‍ തുമ്പില്‍ വെള്ളമൂറുന്ന ആ ബാര്‍ഫുഡ് വീണ്ടും ഉടന്‍ കഴിക്കാന്‍ പറ്റുമോ എന്ന ആശങ്കയിലാണ് കുടിയന്‍മാരല്ലാത്ത ഭക്ഷണപ്രിയര്‍ .
ഇത് നടന്നാല്‍ കുടിയന്‍മാരേ നിങ്ങള്‍ക്ക് സന്തോഷിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha