മലയാളി വാര്‍ത്തയുടെ അന്വേഷണം സത്യമായി... എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ.വി. ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ.വി. ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി. എ.വി. ജോര്‍ജിനെ പുതിയ ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്താക്കുമെന്ന് ‘എ.വി.ജോര്‍ജിന്റെ വി.സി. സ്ഥാനത്തിന് ദിവസങ്ങള്‍ ബാക്കി’ എന്ന ശീര്‍ഷകത്തില്‍ മലയാളി വാര്‍ത്ത 12-04-2014ല്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ്. ബയോഡേറ്റയില്‍ തെറ്റായ വിവരം നല്‍കി നിയമനം നേടിയെന്ന പരാതിയെ തുടര്‍ന്നാണ് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കിയത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ പുറത്താക്കുന്നത്.
ഗവര്‍ണറെ പുറത്താക്കി കൊണ്ടുളള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഇനി ഹൈക്കോടതിക്ക് കൈമാറും. ജോര്‍ജിനെ പുറത്താക്കുന്നതിനെ സര്‍ക്കാരും അനുകൂലിച്ചു. രാവിലെ 10.30 ഓടെ ജോര്‍ജ് രാജ്‌ഭവനില്‍ എത്തിയെങ്കിലും ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തിനെ കാണാനായില്ല. 11.30 ഓടെ ജോര്‍ജ് രാജ്‌ഭവനില്‍ നിന്ന് മടങ്ങി. എന്നാല്‍ പുറത്താക്കിയത് സംബന്ധിച്ച് യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉച്ചയ്‌ക്കുശേഷം കൂടിക്കാഴ്‌ച നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പിന്നീട് പറയാമെന്നും ജോര്‍ജ് വ്യക്തമാക്കി.
വൈസ് ചാന്‍സലറാകാന്‍ സമര്‍പ്പിച്ച ബയോഡേറ്റയില്‍ അന്ന് കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവി ആയിരുന്നെന്ന് എ.വി.ജോര്‍ജ് കാണിച്ചിരുന്നു. എന്നാല്‍ ഇരിങ്ങാലക്കുടയിലെ ഒരു കോളേജില്‍ നിന്നുളള റിലിവിംഗ് ഓര്‍ഡറാണ് ഈ വിവരങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നത്.
തുടര്‍ന്ന് ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അവകാശപ്പെട്ട് നിയമനം ജോര്‍ജ് നേടിയതായി ചൂണ്ടിക്കാട്ടി കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സജീവാണ് ഇതുസംബന്ധിച്ച് മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാറിന് പരാതി നല്‍കിയത്. ചാന്‍സലര്‍കൂടിയായ നിഖില്‍കുമാര്‍ ഇതുസംബന്ധിച്ച് ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം വരുന്നതിന് മുമ്പ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവച്ചു.
ഇതിനിടെ വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി നല്‍കിയ ഹൈക്കോടതി ഗവര്‍ണര്‍ക്ക് ഉചിതമായി തീരുമാനം എടുക്കാമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ജോര്‍ജ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഷീലാ ദീക്ഷിത്ത് ഗവര്‍ണറായി ചുമതലയേറ്റശേഷം രണ്ടു തവണ ഹിയറിംഗ് വച്ചെങ്കിലും നടന്നിരുന്നില്ല.
12-04-2014ല്‍ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത ആ വാര്‍ത്ത കൂടി വായിക്കുക.
എ.വി.ജോര്‍ജിന്റെ വി.സി. സ്ഥാനത്തിന് ദിവസങ്ങള്‍ ബാക്കി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha