മമ്മൂട്ടിയെ വര്‍ഗീയവാദിയാക്കാന്‍ അമൃതാനന്ദമയീ ഭക്തര്‍

മമ്മൂട്ടിക്കെതിരെ അമൃതാനന്ദമയീ ഭക്തര്‍ വീണ്ടും. അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖം കൈരളി ടിവി സംപ്രേഷണം ചെയ്തതാണ് അമ്മ ഭക്തരായ ധര്‍മരക്ഷ യുവവേദിക്കാരെ ചൊടിപ്പിച്ചത്. മമ്മൂട്ടിക്കെതിരെ വര്‍ഗീയ പോസ്റ്ററുകള്‍ കൊച്ചിയില്‍ ഇവര്‍ പ്രതരിപ്പിക്കുകയാണ്.
മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടിയുടെ അറിവോടെയാണ് ഗെയ്ല്‍ ട്രെഡ്വലുമായി അഭിമുഖം നടത്തിയതെന്ന് ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഗ്യാംഗ്സ്റ്റര്‍ റിലീസായ ദിവസം ചിത്രം പരാജയമാണെന്ന് അമൃത ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.
അഭിമുഖം പുസ്തകമാക്കാന്‍ ഡിസി ബുക്‌സിന് നല്‍കുന്ന കാര്യവും മമ്മൂട്ടിയെ ബ്രിട്ടാസ് ധരിപ്പിച്ചിരുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് മമ്മൂട്ടിക്കെതിരെ ആരോപണം. 'മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക. മാതാ അമൃതാനന്ദമയിയേയും മഠത്തേയും അപകീര്‍ത്തിപ്പെടുത്തി, ഹിന്ദു വികാരം വ്രണപ്പെടുത്തി' എന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഇസ്ലാമിക വേഷ വിധാനത്തില്‍ മമ്മൂട്ടി പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ 'ഹോളി ഹെല്‍' എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha