ബ്ലേഡ് തലവന്‍മാര്‍ പോലീസില്‍ 200 (ഔദ്യോഗിക കണക്കാണേ) പണിവരുന്നുണ്ട്!

ബ്ലേഡ് മാഫിയയുടെ ഏജന്റുമായി പ്രവര്‍ത്തിക്കുന്ന 200 പോലീസുദ്യോഗസ്ഥരുടെ പേരില്‍ നടപടിക്ക് ശുപാര്‍ശ. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി കെ.എസ് ബാലസുബ്രഹ്‌മണ്യത്തിന് നിര്‍ദേശം നല്‍കി. തലസ്ഥാനത്തെ പല പ്രധാന സ്റ്റേഷനുകളിലും ബ്ലേഡ് മാഫിയക്ക് ഏജന്റുമാരുണ്ട്. പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബ്ലേഡുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ പല വന്‍ ബ്ലേഡുകാരും സംസ്ഥാനം വിട്ടിരുന്നു. ഇവര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയത് ഡി.ജിപിയുടെ മൂക്കിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ തന്നെയാണ്.
പോലീസ് സ്റ്റോഷനുകളില്‍ മാത്രമല്ല പോലീസ് ഹെഡ്‌ക്വര്‍ട്ടേഴ്‌സിലും കമ്മീഷണര്‍ ഓഫീസുകളിലും ബ്ലേഡ് മാഫിയയ്‌ക്ക് ആളുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ബ്ലേഡ് മാഫിയയെ പേടിച്ച് ആത്മഹത്യ ചെയ്‌തതോടെയാണ് മാഫിയ സംഘത്തെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ബ്ലേഡ് മാഫിയക്കെതിരെ കര്‍ശ നിയമങ്ങള്‍ കേരളത്തിലുണ്ടെങ്കിലും അവ കാര്യക്ഷമമായി പാലിക്കപ്പെടാറില്ല. മാഫിയ പ്രതിനിധികള്‍ പോലീസിലുളളതാണ് കാരണം. പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ ബ്ലേഡുകാര്‍ സജീവമാണ്. തിരുവനന്തപുരം നഗരത്തില്‍ ബ്ലേഡ് പലിശയ്‌ക്ക് പണം കടം നല്‍കുന്ന പോലീസുകാര്‍ നൂറുകണക്കിനുണ്ട്. കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യന്തര മന്ത്രിയായിരുന്ന കാലം മുതല്‍ ഇവരെ പിടികൂടാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇന്‍ക്രിമെന്റ് ബാര്‍ ചെയ്യുക പോലുളള നിസാര നിയമ നടപടികള്‍ക്കു പോലും ഇവര്‍ വിധേയമാക്കാറില്ല.
1032 ബ്ലേഡ് കേന്ദ്രങ്ങള്‍ റെയ്‌ഡ് ചെയ്‌തു. 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 50 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. എ.ഡി.ജി.പി. എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നു മേഖലാ ഐ.ജി മാരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്. പോലീസ് ഹിറ്റ്‌ലിസ്റ്റിലുളള ബ്ലേഡുകാരില്‍ നിന്നും റെയ്‌ഡ് നടത്തുന്നുണ്ടെങ്കിലും പ്രധാന ഗുണ്ടകളെ ഒഴിവാക്കുന്നുവെന്നും ആരോപണമുണ്ട്. കേരള മണി ലാന്റേഴ്‌സ് ആക്‌റ്റ് നിയമം കേരള നിയമസഭ പാസാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതനുസരിച്ച് നിയമനടപടി വേണ്ടത്ര സ്വീകരിക്കപ്പെട്ടിട്ടില്ല.
ബ്ലേഡ് മാഫിയയുമായി സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് മാത്രമാണ് ബന്ധമെന്ന് കരുതരുത്. എസ്.പി.റാങ്കിലുളള ഒരു ഉദ്യോഗസ്ഥന് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് മനസിലാക്കി സര്‍ക്കാര്‍ നേരത്തെ ഇദ്ദേഹത്തെ നീക്കിയിരുന്നു. ഇതിനിടെ ബ്ലേഡ് മാഫിയയുടെ വിവരങ്ങള്‍ ഫോണ്‍ മുഖാന്തിരം പോലീസിന് നല്‍കിയാലും അവര്‍ മറച്ചുവയ്‌ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha