ഉമ്മന്‍ചാണ്ടിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും, ഡോ.എ.വി.ജോര്‍ജിനെ നീക്കിയതാര്?

എം.ജി.സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജിനെ നീക്കിയതാര്? മലയാളിവാര്‍ത്ത ഇതാദ്യമായി ആ സത്യം പിറത്തുവിടുന്നു. കേരള മുഖ്യമന്ത്രി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി.
ഡോ.എ.വി. ജോര്‍ജ് കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായിട്ടാണ് എം.ജി. സര്‍വകലാശാലയിലെത്തിയത്. പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ മുസ്ലീം ലീഗിന്റെ പ്രതിനിധിയായിട്ടാണ് സര്‍വകലാശാലയിലെത്തിയത്.
യു.ഡിഎഫുകാരനായി ഡോ.എ.വി. ജോര്‍ജ് എം.ജി. സര്‍വകലാശാലയിലെത്തിയെങ്കിലും എല്‍.ഡി.എഫുമായി ചങ്ങാത്തം കൂടിയായിരുന്നു ഭരണം. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജില്ലയായ കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തുക്കളെയൊക്കെ പിണക്കി ഭരണം കൂടാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. തിരുവഞ്ചൂര്‍ , കെ.സി.ജോസഫ് തുടങ്ങിയ കോട്ടയം ജില്ലാക്കാരായ മന്ത്രിമാര്‍ പറയുന്നതൊന്നും കോള്‍ക്കാതായി. കോട്ടയത്തെ പ്രമുഖ നായര്‍ കുടുംബാംഗം രജിസ്‌ട്രാര്‍ എം.ആര്‍ ഉണ്ണിയെ തുടക്കത്തില്‍ തന്നെ പിണക്കി. ഉണ്ണിയെ സസ്‌പെന്റ് ചെയ്‌തു. അദ്ദേഹത്തിന് നിരവധി തവണ സുപ്രീം കോടതിയെ അഭയം പ്രാപിക്കേണ്ടി വന്നു.
കോണ്‍ഗ്രസ് യൂണിയന്‍കാരെ മുഴുവന്‍ പിണക്കിയായിരുന്നു ജോര്‍ജിന്റെ മുന്നോട്ടുളള യാത്ര. കോണ്‍ഗ്രസുകാരെ മുഴുവന്‍ സസ്‌പെന്റ് ചെയ്‌തു. നേതാക്കളെ വിരട്ടിയോടിച്ചു.അവര്‍ പറയുന്നതിന് നേര്‍ വിപരീതമായി പ്രവര്‍ത്തിച്ചു. ജോര്‍ജിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസുകാര്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കേരള കോണ്‍ഗ്രസുകാര്‍ സര്‍വകലാശാല കാര്യങ്ങളില്‍ വേണ്ടത്ര ഇടപെട്ടുമില്ല.
വൈസ് ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി സ്ഥാനത്തെക്കാള്‍ വലുതാണെന്ന് എ.വി.ജോര്‍ജ് കരുതി. ചീഫ് സെക്രട്ടറി തനിക്ക് കീഴില്‍ വരുന്നയാളാണെന്ന് പരസ്യ പ്രസ്‌താവനയും നടത്തി. ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് താന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ലെന്നും ജോര്‍ജ് പറഞ്ഞു. ഇരുവരും ജോര്‍ജിനെതിരെ വാളെടുത്ത വെളച്ചപ്പാടുകാരായി.
ഇതിനിടെ ഗവര്‍ണറുടെ ഓഫീസിലുളള ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഗവര്‍ണറുടെ തീരുമാനം വൈകിപ്പിച്ചിട്ടും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജോര്‍ജിനെ കളയാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചതാണ്. മുന്‍ഗവര്‍ണര്‍ നിഖില്‍കുമാര്‍ ജോര്‍ജിനെ കേട്ട് അദ്ദേഹത്തെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. എന്നാല്‍ ഉത്തരവിറങ്ങും മുമ്പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് ഗവര്‍ണറായെത്തിയ ഷീലാദീക്ഷിത്ത് നിഖില്‍കുമാറിന്റെ തീരുമാനം അനിസരിച്ചു. ഷീലയുടെ ഓഫീസില്‍ നിന്നും തിരിച്ചൊരു ഉത്തരവിറങ്ങാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.
സരിതയും ജോപ്പനും സലിംരാജും ചേര്‍ന്ന് വെളളത്തിലാക്കിയിട്ടും ഒന്നും സംഭവിക്കാത്ത ഉമ്മന്‍ചാണ്ടിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha