മദ്യനയത്തില്‍ കെ.ബാബുവിന് വിമര്‍ശനവുമായി പി.സി.ജോര്‍ജ്

മദ്യനയത്തില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന് വിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ജനങ്ങളെ മദ്യം കുടിപ്പിക്കുന്ന അബ്കാരി കച്ചവടക്കാരായി സര്‍ക്കാര്‍ മാറരുത്, മന്ത്രിയുടെ കൈയും കാലും കെട്ടി മദ്യനയം തീരുമാനിച്ച ഉന്നതന്‍ ആരാണെന്നും പി.സി.ജോര്‍ജ് ബ്‌ളോഗില്‍ ചോദിച്ചു. 418 ബാറുകളും അടച്ചിടണമെന്നും ജൂണ്‍ 30-നകം മദ്യഉപഭോഗം കുറക്കുന്ന മദ്യനയം പുറത്തുവരണമെന്നും ജോര്‍ജ് ബ്ലോഗില്‍ ആവശ്യപ്പെട്ടു.
കര ചരണാദികള്‍ ബന്ധനസ്ഥനാക്കാന്‍ ‘വിധിക്കപ്പെട്ട’ നല്ല മനുഷ്യന്‍ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ ജീവിതത്തില്‍ ഒരിക്കലും മദ്യം രുചിക്കാത്ത കൈകൊണ്ട് തൊട്ട് നോക്കാത്ത മന്ത്രി കെ ബാബുവിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്ന മദ്യ മുതലാളി ആരെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. ഹൈകോടതിക്കും ജനങ്ങള്‍ക്കും, കെപിസിസി പ്രസിഡന്റിനും ഘടകകക്ഷികള്‍ക്കും വേണ്ടാത്ത മദ്യ നയം ചുമക്കാന്‍ വിധിക്കപ്പെട്ടവനാണ് മന്ത്രി കെ ബാബുവെന്നും പറയുന്നു.
അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ തുറക്കാതിരിക്കുന്നതിനോടൊപ്പം ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റേയും കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തി വരുന്ന ചില്ലറ മദ്യവില്‍പന ശാലകളുടെ എണ്ണം പകുതിയാക്കി കുറയ്‌ക്കുകയും ഘട്ടംഘട്ടമായി അവ പൂര്‍ണാമയി നിര്‍ത്തലാക്കുകയും വേണം. ഇതല്ലാതെ പലരുടേയും നിര്‍ദ്ദേശങ്ങളും കല്‍പ്പനയും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാകരുത് സര്‍ക്കാരിന്റെ മദ്യനയമെന്നും പി സി ജോര്‍ജ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha