എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ 23 മുതല്‍ പട്ടിണി സമരത്തിന്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിന്. ഈ മാസം 23 മുതല്‍ നിയമസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല പട്ടിണിസമരം നടത്തുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അറിയിച്ചു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സമരം. നേരത്തെ ക്ലിഫ് ഹൗസിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിനടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് അനിശ്ചിത കാല സമരത്തിന് ഇരകള്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൃത്യമായി സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയതില്ലെന്നും കൂടുതല്‍ പഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചുവെന്നും സമര സമിതി ആരോപിക്കുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് സമര പ്രഖ്യാപം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൃഷിമന്ത്രി കെ.പി മോഹനനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നേരത്തേ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കിയില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം. കാസര്‍കോട് ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യോഗം പരിഗണിക്കും.
https://www.facebook.com/Malayalivartha