ശബരിമലയില് ദൈവാധീനക്കുറവെന്ന് ദേവപ്രശ്നം

ശബരിമലയില് ദൈവാധീനക്കുറവെന്ന് ഒറ്റരാശി ദേവപ്രശ്‌നത്തില്‍ കണ്ടെത്തി. ശബരിമലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് ദേവകോപമുണ്ടെന്നും മാളികപ്പുറത്തെ പുനരുദ്ധാരണത്തിന് മുന്നോടിയായി നടന്ന ദേവപ്രശ്‌നത്തില്‍ കണ്ടെത്തി. ചെറുവള്ളി നാരായണന്‍ നമ്പൂതിരിയാണു പ്രധാന ദൈവജ്ഞന്‍.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവൃത്തികളില്‍ ദേവകോപം ഉണ്ടെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. അയ്യപ്പനും മാളികപ്പുറത്ത് ദേവിക്കും ശബരിമലയിലെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തിയുണ്ട്.
ഇത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ഭക്തരും വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്യുന്ന ചടങ്ങ് നടത്തണം. അതേസമയം മാളികപ്പുറത്തെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമാണ് ശബരിമലയില്‍ ദേവപ്രശ്‌നം നടന്നത്.
https://www.facebook.com/Malayalivartha