നമ്മുടെ സര്‍ക്കാര്‍ പിള്ളാരെ യൂണിഫോം കമ്പനികള്‍ പറ്റിക്കാന്‍ തുടങ്ങിയിട്ട് ഒന്നരക്കൊല്ലം! കോടികളല്ലേ മറിയുന്നത്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ യൂണിഫോം ചില പ്രത്യേക കരാറുകാര്‍ക്ക് നല്‍കി സംസ്ഥാനത്ത് വന്‍ അഴിമതി. ഇതിനിടെ കഴിഞ്ഞവര്‍ഷം നല്‍കേണ്ട സ്‌കൂള്‍ യൂണിഫോം നല്‍കുന്നതിന് ഇനിയും സമയം ആവശ്യപ്പെട്ട് കമ്പനികള്‍ രംഗത്തെത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളായതു കാരണം ചോദിക്കാനും പറയാനും ആളുകാണില്ലെന്ന ഹുങ്കിലാണ് കമ്പനികള്‍ പെരുമാറുന്നത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയ തലത്തിലും വന്‍ കോഴ നല്‍കി കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ കൈക്കൂലി കൂടി കണക്കാക്കിയാല്‍ തങ്ങള്‍ക്ക് ലാഭമില്ലെന്നാണ് പറയുന്നത്.
മഫത്‌ലാല്‍, സുസുക്കി, ബില്‍വാര, അലോക്, എസ്.കുമാര്‍, സംഗം, നോയിഡ തുടങ്ങിയ കമ്പനികളാണ് കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം വിതരണം ഏറ്റെടുത്തത്. കരാര്‍ ഒപ്പിട്ട് 90 ദിവസത്തിനകം യൂണിഫോം വിതരണം ചെയ്യണമെന്നാണ് നിയമം. അതായത് 2013 ഫെബ്രുവരിക്കകം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കമ്പനികള്‍ യൂണിഫോം നല്‍കണമായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷത്തെ താമസത്തിനുശേഷം ഇനിയും സമയം വേണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ മന്ത്രി അബ്‌ദുറബ്ബ് കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വളരെ പെട്ടെന്ന് അദ്ദേഹം പിന്‍വലിഞ്ഞു. ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
മന്ത്രി പിന്‍വലിഞ്ഞതോടെ ഡിപിഐയും പിന്‍വലിഞ്ഞു. കഴിഞ്ഞ ദിവസം ഡിപിഐ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തങ്ങള്‍ എല്ലാ കാര്യവും മന്ത്രിയോട് പറഞ്ഞിട്ടുണ്ടുണ്ടെന്നായിരുന്നു മറുപടി. മന്ത്രിയെ പേടിച്ച് ജീവിക്കുന്ന ഡിപിഐ കമ്പനിക്കാര്‍ക്കു മുമ്പില്‍ മുട്ടുകുത്തി. താനറിയാതെ ഒരു തീരുമാനങ്ങളും എടുക്കരുതെന്ന് ഡിപിഐക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓരോ ജില്ലയിലും 55 തരത്തിലുള്ള യൂണിഫോമാണ് ആവശ്യം. എന്നാല്‍ 12 നിറത്തിലുള്ള യൂണിഫോമാണ് കമ്പനികള്‍ എത്തിച്ചത്. പല സ്‌കൂളുകളിലും സാമ്പിള്‍ തുണി മാത്രമാണ് ഇക്കൊല്ലം കിട്ടിയാല്‍ സ്‌കൂള്‍ മാറി പോയ വിദ്യാര്‍ത്ഥികളെ തേടി അധ്യാപകര്‍ക്ക് നടക്കേണ്ടിവരും.
കമ്പനികള്‍ സ്‌കൂള്‍ അധികൃതരെയാണ് കുറ്റം പറയുന്നത്. ഇത് വിചിത്രമായ വാദമാണ്. അധ്യാപകന്‍ യൂണിഫോം ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ കണക്ക് കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് ആരോപണം. എന്നാല്‍ സ്‌കൂള്‍ ആരംഭത്തില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കൈമാറിയെന്നാണ് പ്രധാന അധ്യാപകന്‍ നല്‍കുന്ന വിവരം. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കാത്ത പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിപിഐ നിര്‍ദ്ദേശിച്ചു.
ഇക്കൊല്ലം യൂണിഫോം വിതരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് 45 കോടിയാണ്. എസ് എസ് എ വിഹിതമായി 35 കോടി വകയിരുത്തിയിട്ടുണ്ട്. കോടി കണക്കിന് രൂപയുടെ ഇടപാട് നടക്കുമ്പോള്‍ കമ്മീഷന്‍ ഇനത്തില്‍ മാത്രം വന്‍ തുകയാണ് മറിയുന്നത്. കമ്മീഷന് മത്സരിക്കാന്‍ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും സദാ ജാഗരൂകരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha