വരുന്ന ആറുവര്‍ഷക്കാലം ശബരിമലയില്‍ ദുരിതകാലമെന്ന് ദേവ പ്രശ്‌നം... യൗവനയുക്തയെ സന്നിധാനത്തേക്ക് കടക്കാന്‍ അനുവദിച്ചത് ദോഷമായി

യൗവനയുക്തയെ ശബരിമല സന്നിധാനത്തേക്ക് കടക്കാന്‍ അനുവദിച്ചത് ദോഷമാണെന്ന് ദേവ പ്രശ്‌നം. ശബരിമല മേല്‍ശാന്തിയുടെ ഭാഗത്ത് നിന്ന് ദോഷകരമായത് സംഭവിച്ചു. പൂജാരി തന്റെ കര്‍മത്തില്‍ നിന്ന് വ്യതിചലിച്ച് ചെയ്‌തിട്ടുളള അപരാധമാണിത്. അതിന് പ്രായശ്‌ചിത്തമായി ശാന്തിക്കാരന്‍ അരവണ വഴിപാട് നടത്തുകയും 1008 തവണ അപരാധസൂക്‌തം ചൊല്ലുകയും വേണം. ഈശ്വര സേവയില്‍ ദോഷം പരിഹരിക്കാന്‍ കഴിയും.
ഇതു കൂടാതെ വരുന്ന ആറു വര്‍ഷക്കാലം ശബരിമലയില്‍ ദുരിതകാലമാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. വന്‍ ദുരന്തങ്ങളോ അപകടങ്ങളോ സന്നിധാനത്ത് ഉണ്ടാകാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശബരിമല ഭക്‌തര്‍ക്കും ദേവസ്വം അധികൃതര്‍ക്കുമെല്ലാം ദുരിതകാലം ബാധകമാണ്. ഈ വര്‍ഷം നവംബര്‍ ഏഴു മുതല്‍ ദുരിതകാലം ആരംഭിക്കും ഇതില്‍ ആദ്യ രണ്ടര വര്‍ഷം അതികഠിനമാകുമെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചെറുവള്ളി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം നടക്കുന്നത്. തൃക്കുന്നപ്പുഴ ഉദയ കുമാര്‍, രാവുണ്ണി പണിക്കര്‍ എന്നിവരും പ്രശ്‌നത്തില്‍ പങ്കെടുക്കുന്നുണ്ട്.
ക്ഷേത്രത്തിലെ പതിനെട്ടാംപടിയ്‌ക്ക് ഘടനാപരമായ മാറ്റങ്ങളൊന്നും വരുത്തരുതെന്നും പ്രശ്‌നത്തില്‍ പറയുന്നു. പടികളുടെ വീതി കൂട്ടാന്‍ നേരത്തേ ആലോചന ഉണ്ടായിരുന്നു. അതേസമയം കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മാളികപ്പുറം ക്ഷേത്രത്തിന്റെ നവീകരണം നടത്താം.
ക്ഷേത്രം എല്ലാ മാസവും അഞ്ചു ദിവസം തുറക്കുന്ന നിലവിലെ രീതി തുടരണമെന്നും കൂടുതല്‍ ദിവസങ്ങള്‍ നട തുറക്കുന്നത് ദൈവകോപം ഉണ്ടാക്കുമെന്നും ദേവപ്രശ്‌നം പറയുന്നു. ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ദൈവഹിതം അറിയാനാണ് ദേവപ്രശ്‌നം നടത്തിയിരിക്കുന്നത്. സന്നിധാനത്ത് ദൈവാധീനം കുറയുന്നതായി ഇന്നലത്തെ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha