കുട്ടികടത്ത് അന്വേഷിക്കാന്‍ സി.ബി.ഐ തയ്യാറാകും; കേരളസര്‍ക്കാര്‍ നിലപാട് ലീഗിനെതിരെ

കേരളത്തിലെ അനാഥാലയങ്ങളിലേയ്‌ക്ക് കുട്ടികളെ കടത്തിയ വിഷയത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് കേരള ഹൈക്കോടതിയെ സി.ബി.ഐ അറിയിക്കും. പ്രധാനമന്ത്രിയുടെ ഓഫീസുമായി സി.ബി.ഐ മേധാവികള്‍ നടത്തിയ ആശയവിനിമയത്തില്‍ കുട്ടികടത്ത് അന്വഷണം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപദേശിച്ചതായാണ് വിവരം. കഴിഞ്ഞദിവസം കേസ് പരിഗണനയ്‌ക്ക് വന്നപ്പോള്‍ കുട്ടികടത്തിനെ കുറിച്ച് സി.ബി.ഐ അന്വേഷണമാണ് നല്ലതെന്ന് കേരളഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ലെന്നും സര്‍ക്കാര്‍ എന്ത്‌കൊണ്ട് സി.ബി.ഐ അന്വഷണം നടത്തില്ലെന്നും ഹൈക്കോടതി ചോദിച്ചു.
സി.ബി.ഐ യെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു. ചീഫ്‌ജസ്റ്റീസ് മഞ്‌ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനുമാണ് കേസ് പരിഗണിച്ചത്. സി.ബി.ഐ അന്വഷണം വന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ വീഴ്‌ച വരുത്തിയ സാമൂഹ്യക്ഷേമ മന്ത്രി ഡോ.എം.കെ.മുനീറിന്റെ പണി തെറിക്കും. മുക്കം ഉള്‍പ്പടെയുളള അനാഥാലയങ്ങളുടെ രക്ഷാധികാരിയായ പാണക്കാട് തങ്ങളും കേസില്‍ കുടുങ്ങും.
കേസ് തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ വരുമ്പോള്‍ അന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ അറിയിക്കാനാണ് സാധ്യത. അതേസമയം സര്‍ക്കാര്‍ വൃത്തങ്ങള്‍ അനാഥാലയങ്ങള്‍ക്കെതിരെയാണ് ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. മനുഷ്യക്കടത്താണ് നടന്നതെന്ന് പറഞ്ഞില്ലെങ്കിലും അനാഥാലയങ്ങള്‍ കൃത്യവിലോപം കാണിച്ചെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. കുട്ടികളെ കൊണ്ടുവന്നത് വ്യാജരേഖ ചമച്ചാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. കുട്ടികളെ കൊണ്ടുവന്നത് നിയമപ്രകാരമാണെങ്കില്‍ എന്തിനാണ് വ്യാജരഖ ചമച്ചതെന്ന് കോടതി ആരാഞ്ഞു. അത്യന്തം ഗുരുതരമായ സംഭവത്തില്‍ രണ്ട് കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്‌തത് എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
578 കുട്ടികളെ ഒരു ബോഗിയില്‍ കുത്തിനിറച്ചു കൊണ്ടുവന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. മാതാപിതാക്കള്‍ അടുത്തില്ലാതെ അഞ്ചുവയസ്സുളള കുട്ടികളെ കൊണ്ടുവരാന്‍ ആരാണ് അധികാരം നല്‍കിയതെന്നും ഹൈക്കോടതി ആരാഞ്ഞു.
അത്രസമയം നടന്നകാര്യങ്ങള്‍ നേരേചൊവ്വേ കോടതിയെ അറിയിക്കണമെന്നാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. കേസ് മനുഷ്യകടത്ത് തന്നെയാണെന്നാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. എന്നാല്‍ അക്കാര്യം തുറന്നുപറയാന്‍ അദ്ദേഹം തയ്യാറല്ല. അതേസമയം കോടതിയല്‍ നിന്നും പ്രഹരമേല്‍ക്കാന്‍ പോലീസ് തയ്യാറാകരുതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
നരേന്ദ്രമോദി സര്‍ക്കാര്‍ കുട്ടികടത്തിന്റെ പേരില്‍ ലീഗിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിക്കുന്നത്. കേരളസര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്കെതിരെ നിലപാട് എടുത്താല്‍ അത് ലീഗും കോണ്‍ഗ്രസും തമ്മിലുളള അഭിപ്രായ സമന്വയം ഇല്ലാതാക്കും. ഏതായാലും കേസ് സി.ബി.ഐ ഏറ്റെടുക്കുകയാണെങ്കില്‍ ലീഗിന്റെ അസ്ഥിവാരത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍ക്കാര്‍ പ്രതിസന്ധിയിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha