കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്; സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി-കടകംപള്ളി ഭൂമിത്തട്ടിപ്പ് കേസുകളില്‍ പോലീസ് സഹകരിക്കുന്നില്ലെന്ന്കാട്ടി സിബിഐയുടെ ഹര്‍ജി ഹൈക്കോടതിയില്‍. അന്വേഷണത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നും ഉപഹര്‍ജിയില്‍ സിബിഐ ആരോപിക്കുന്നു. കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരിന്റെ നിസ്സഹകരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലടക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടാകുന്നതിനെ തുടര്‍ന്നാണ് സിബിഐയുടെ ഭാഗത്തു നിന്നും അപൂര്‍വ നടപടി ഉണ്ടായിരിക്കുന്നത്. സഹകരണം ഉണ്ടെങ്കില്‍ മാത്രമെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് ഹര്‍ജിയില്‍ പറയുന്നു. സിബിഐക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പു കേസുകളില്‍ 9 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിരുന്നത്.
https://www.facebook.com/Malayalivartha