സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂടും

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ സി ജോസഫ്. ഉല്‍പാദനത്തിന് കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെ പി സി സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് കെ സി ജോസഫ് ഇക്കാര്യം അറിയിച്ചത്.
മില്‍മയില്‍ നിന്നും ഇത്തരമൊരു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇനിയത് മാറ്റി വയ്‌ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പാലിന്റെ ഉല്‌പാദന ചെലവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും തമ്മിലുള്ള അന്തരവും മന്ത്രി ചൂണ്ടിക്കാട്ടി. കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരനെ സാക്ഷിയാക്കിയാണ് മന്ത്രി മില്‍മയുടെ നഷ്‌ടക്കണക്ക് തുറന്നു പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha