രാജീവ് വധക്കേസില്‍ അഡ്വ.ഉദയഭാനു റിമാന്‍ഡില്‍; നാല് പ്രതികള്‍ക്ക് പറ്റിയ കൈയബദ്ധമാണ് കൊലപാതകമെന്ന് ഉദയാഭാനുവിന്റെ മൊഴി

രാജീവ് വധക്കേസില്‍ അഡ്വ.ഉദയഭാനും റിമാന്‍ഡില്‍. 14 ദിവസത്തേക്ക് ചാലക്കുടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് വെളളിയാഴ്ച അപേക്ഷ നല്‍കും.
അതേ സമയം, അഡ്വ. സി.പി ഉദയഭാനു പൊലീസിനോട് കുറ്റം നിഷേധിച്ചു . രാജീവിനെ കൊലെപ്പടുത്താന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദ്യ നാല് പ്രതികള്‍ക്ക് പറ്റിയ കൈയബദ്ധമാണ് കൊലപാതകമെന്നും ഉദയഭാനു പൊലീസിന് മൊഴി നല്കി.
കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സഹോദരെന്റ വീട്ടില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് തൃശൂര്‍ ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.
സെപ്റ്റംബര്‍ 29നാണ് നെടുമ്ബാശ്ശേരി നായത്തോട് സ്വദേശി വി.എ. രാജീവ് കൊല്ലപ്പെട്ടത്. രാജീവ് ഇടനിലക്കാരനായി നിന്ന് ഭൂമി വാങ്ങാന്‍ ഉദയഭാനുവുമായി കരാര്‍ ഉണ്ടാക്കി മുന്‍കൂര്‍ തുക നല്‍കിയെങ്കിലും ഇടപാട് നടന്നിരുന്നില്ല. തുക തിരിച്ച് ചോദിച്ചതോടെ രാജീവും ഉദയഭാനുവും ശത്രുക്കളാവുകയായിരുന്നു. അഞ്ചാം പ്രതി ചക്കര ജോണിക്ക് രാജീവിനോട് നേരത്തെ ശത്രുതയുണ്ടായിരുന്നു. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പകവീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നെന്നാണ് പ്രോസിക്യൂഷന് വാദം. പണം തിരികെ കിട്ടാന്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പിടുവിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha
























