കിട്ടുന്ന സമയമെല്ലാം തീറ്റിയോട് തീറ്റി...പോലീസുകാരുടെ ഭക്ഷണപ്രിയത്തെയും വ്യായാമം ചെയ്യാനുള്ള മടിയെയും പരിഹസിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ, വ്യായാമം ചെയ്യാന്‍ പറഞ്ഞുവിട്ടാല്‍ പോയി അഞ്ചെട്ട് ഇഡലി വാങ്ങിക്കഴിക്കും, കിട്ടുന്ന സമയങ്ങളില്‍ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും കഴിക്കും

പൊലീസുകാരുടെ ഭക്ഷണപ്രിയത്തെയും വ്യായാമം ചെയ്യാനുള്ള മടിയെയും കളിയാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യായാമം ചെയ്യാന്‍ പറഞ്ഞുവിട്ടാല്‍ പോയി അഞ്ചെട്ട് ഇഡലി വാങ്ങിക്കഴിക്കും. കിട്ടുമ്പോഴൊക്കെ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും കഴിക്കും.
പിന്നെ പറഞ്ഞിട്ടെന്തു കാര്യം. റൂറല്‍ ജില്ലാ പൊലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു ഡിജിപിയുടെ അഭിപ്രായപ്രകടനം.
പഴയൊരു കണക്കനുസരിച്ചു കേരള പൊലീസിലെ 29 ശതമാനവും പ്രമേഹരോഗികളാണ്. അമിതഭക്ഷണവും വ്യായാമരഹിത ജീവിതവുമാണ് ഇതിനു കാരണം. വ്യായാമം ചെയ്യണമെന്നു പൊലീസുകാര്‍ക്കു നിര്‍ദേശമുള്ളതാണ്. എന്നാല്‍, ആരും ചെയ്യാറില്ല.
പിന്നെയും കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നതു വനിതാ പൊലീസുകാരാണ്. പുരുഷന്മാര്‍ ആ സമയത്തു ഭക്ഷണം കഴിക്കും' ബെഹ്‌റ പറഞ്ഞു. അമിതഭക്ഷണം തടയാന്‍ പ്രത്യേക നിര്‍ദേശവും തമാശരൂപേണ ഡിജിപി നല്‍കി.
എല്ലാ പൊലീസ് സ്‌റ്റേഷനിലും ഒരു ഡയറ്റ് ചാര്‍ട്ട് തയാറാക്കുക. പഴംപൊരി കഴിക്കരുത്, ഉഴുന്നുവട ഒരെണ്ണത്തിന്റെ പകുതി മാത്രം കഴിക്കാം.. എന്നിങ്ങനെ എഴുതി തയാറാക്കണമെന്നാണ് ഉപദേശം.
വ്യായാമം ചെയ്യാത്തതിന്റെ കാരണം സമയമില്ലായ്മയാണങ്കില്‍ അതിനും ഡിജിപിക്കു പരിഹാരമുണ്ട്. 'രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള ഡ്യൂട്ടി ഒന്നും ചെയ്യേണ്ട. പകരം നടത്തമോ യോഗയോ ഇഷ്ടമുള്ള മറ്റു വ്യായാമങ്ങളോ ചെയ്തിട്ട് ഓഫിസില്‍ വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























