Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പോലീസ് യൂണിഫോമില്‍ ഐക്യം നടപ്പാക്കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

03 NOVEMBER 2017 08:54 AM IST
മലയാളി വാര്‍ത്ത

പോലീസ് യൂണിഫോമില്‍ 'സമത്വം' നടപ്പാക്കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കാക്കി യൂണിഫോമില്‍ ഇനി വില കൂടിയതും കുറഞ്ഞതും വേണ്ടെന്നു ബെഹ്‌റ ഉത്തരവിറക്കി. ഐ.പി.എസുകാരന്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ പോലീസ് കാന്റീനില്‍നിന്നു കിട്ടുന്ന തുണികൊണ്ട് യൂണിഫോം തയ്പിച്ചാല്‍ മതിയെന്നാണു ജില്ലാ പോലീസ് മേധാവികള്‍ക്കു നല്‍കിയ നിര്‍ദേശം.

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പാസിങ് ഔട്ട് പരേഡിലാണു തിളങ്ങിയും മങ്ങിയും നിരന്ന കാക്കികള്‍ ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ചില ഉദ്യോഗസ്ഥര്‍ വില കൂടിയ ബ്രാന്‍ഡിലുള്ള യൂണിഫോം ധരിച്ചും മറ്റു ചിലര്‍ മങ്ങിയ സാദാ കാക്കി വേഷത്തിലുമാണ് എത്തിയത്. ഇതാണ് പുതിയ ഉത്തരവിനു കാരണമായത്. നേരത്തെതന്നെ കാക്കിയുടെ 'നിറഭേദം' ചര്‍ച്ചാവിഷയമാണ്. വിദേശത്തുനിന്നു സംഭാവനയായിട്ടുവരെ ചിലര്‍ കാക്കിത്തുണി സ്വീകരിക്കുന്നുണ്ട്. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഗുണത്തിലും മണത്തിലും നിറത്തിലുമെല്ലാം കാക്കി ഒന്നുതന്നെയായിരിക്കണമെന്നു പോലീസ് അസോസിയേഷനിലുംഅഭിപ്രായമുയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഉത്തരവിറക്കിയത്.

പ്രതിവര്‍ഷം 5200 രൂപയാണ് യൂണിഫോം വാങ്ങാന്‍ പോലീസുകാര്‍ക്കു സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ സ്‌പെഷല്‍ യൂണിറ്റിലെ പോലീസുകാര്‍ക്ക് യൂണിഫോം അലവന്‍സില്ല. 1987 വരെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നുതന്നെയായിരുന്നു യൂണിഫോം നല്‍കിയിരുന്നത്. അതു മാറി പണം കൈയില്‍ കിട്ടുമെന്നായപ്പോള്‍ കാക്കി പലതരത്തിലായി. ചിലര്‍ കൂടുതല്‍ കാശുമുടക്കി തിളങ്ങുന്ന കാക്കി വാങ്ങി. മറ്റു ചിലര്‍ കാശ് കീശയിലിട്ടശേഷം കാക്കി ഓസിനു വാങ്ങി. സ്വദേശിയെ വെട്ടി വിദേശിവരെ നാട്ടിലെത്തി. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ വിദേശയാത്ര നടത്തുമ്പോള്‍ പതിവായി കാക്കി യൂണിഫോം കൊണ്ടുവരുന്നതു പോലീസ് സേനയില്‍ പാട്ടാണ്.

പോലീസ് കാന്റീന്‍ വഴി മാത്രമേ യൂണിഫോം വാങ്ങാവൂ എന്ന് ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. കമ്മിറ്റി കൂടി തീരുമാനിച്ചിട്ടായിരിക്കണം തുണി വാങ്ങുന്നത്. ഇതില്‍ അഴിമതി കടന്നുവരരുതെന്നും നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടില്‍ ഏകീകൃത യൂണിഫോം സംവിധാനമാണുളളത്. വ്യത്യസ്ത തരത്തിലുളള യൂണിഫോം അണിയുന്നത് അച്ചടക്കസേനയ്ക്കു യോജിച്ചതല്ലെന്നു മുന്‍ ഡി.ജി.പി: അലക്‌സാണ്ടര്‍ ജേക്കബും ഈ രീതിക്ക് മാറ്റംവരണമെന്നു മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends