മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിച്ചയുടന്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമസ്ഥനായ തിരുവനന്തപുരം സ്വദേശിയില്‍ നിന്നു തട്ടിച്ചത് ലക്ഷങ്ങള്‍. ബി എസ് എല്‍ എല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനു പിന്നാലെയാണു പണം നഷ്ടമായത്. ഒ ടി പി പോലും കൈമാറാതെയാണു തട്ടിപ്പു നടന്നത്. തിരുവല്ലം സ്വദേശി വിനോദ് ജി നായര്‍ക്കാണു ഒരു ലക്ഷത്തില്‍ മൂവായിരം രൂപ നഷ്ടമായത്.
എസ് ബി ഐ ക്രെഡിറ്റ്കാര്‍ഡ് ഉടമയായ തിരുവനന്തപുരം സ്വദേശി വിനോദ് ജി നായര്‍ക്കാണ് ഇന്നലെ വൈകുന്നേരം 4.42 നാണ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടു നടന്നുവെന്ന ആദ്യ സന്ദേശം എത്തിയത്. തട്ടിപ്പു നടന്ന വിവരം അറിയിക്കാന്‍ എസ് ബി ഐ കസ്റ്റമര്‍ കെയറില്‍ വിളിച്ചു എങ്കിലും പതിനഞ്ച് മിനിറ്റ് വിനോദിന് കാത്തു നില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ നടന്നതു 13 ഇടപാടുകള്‍. ഇടപാടുകള്‍ നടത്താനുള്ള ഒ ടി പി നമ്പര്‍ വിനോദിന്റെ മൊബൈലില്‍ ലഭിച്ചു എങ്കിലും ഇതാര്‍ക്കും കൈമാറിരുന്നില്ല എന്നു പറയുന്നു.
പരാതിയോട് എസ് ബി ഐ വളരെ ലഘുവായ മട്ടിലാണ് പ്രതികരിച്ചത് എന്നു പറയുന്നു. തുടര്‍ന്നു വിനോദ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കു പരാതി നല്‍കി.
https://www.facebook.com/Malayalivartha






















