പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ;അച്ഛനും മകനും ഉള്‍പ്പെടെ പത്തുപേര്‍ പിടിയിൽ

തൊടുപുഴക്കു സമീപം പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ അച്ഛനു മകനും. സ്ക്കൂളിലെ കൗൺസിലിംഗിലാണ് മൂന്നു വർഷമായി തുടർന്നു വന്ന പീഡനക്കഥ പുറത്തറിഞ്ഞത്.
തൊടുപുഴയ്ക്കു സമീപത്തെ സുബ്രഹ്മണ്യന്‍ (53), സുമേഷ് (27), സെബിന്‍ (23), ബിബിന്‍ (21), ലിബിന്‍ (21), കിരണ്‍ (21), ജിജീഷ് (36), ജിന്റോ (20), അനൗഷ് (23) എന്നിവരെയും ഒരു പതിനേഴുകാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെലൈംഗിക പീഡനത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.പ്രതികളിലൊരാള്‍ അപകടത്തില്‍ പരിക്കേറ്റു കിടപ്പിലായതിനാല്‍ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല.
തൊടുപുഴക്ക് സമീപമുള്ള ഒരു സ്ക്കൂളിലെ പതിനാറ് വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് പതിനൊന്നു പേരടങ്ങുന്ന സംഘം മൂന്നു വർഷമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. പരീക്ഷ അടുത്തപ്പോൾ കുട്ടികൾ അസ്വസ്ഥരായി കണ്ടതിനെ തുടർന്ന് അധ്യാപകർ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തിറിയുന്നത്.
മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചും പണം നൽകിയുമാണ് കുട്ടകളെ ഇവരിതിനു പ്രേരിപ്പിച്ചരുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ച. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പിടിയിലായവർക്കെതിരെ പോക്സോ നിയപ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോനക്കായി അയച്ചു.
https://www.facebook.com/Malayalivartha






















