മൂന്നാറിൽ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പിറകെ പോലീസ് പാഞ്ഞപ്പോൾ തലസ്ഥാനത്ത് നിന്ന് ഒരു കൊലപാതക കഥയുടെ ചുരുളുകൾ അഴിയുമ്പോൾ

പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തി കർണാടക അതിർത്തിയായ കുടകിലെ കൊക്കയിൽ തള്ളിയ നാലംഗ സംഘം മൂന്നാറിൽ പിടിയിലായി. നഗരത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍ കണ്ണികളാണ് കൊല്ലപ്പെട്ട രഞ്ജുവും പ്രതികളായ ദീപക്കും ഷാഹിറും.
മൈസൂരിലെ മാക്കൂട്ടത്തിന് സമീപം അഴുകിയ മൃതദേഹം മൈസൂര്‍ പോലീസ് കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹങ്ങളുടെ പട്ടികയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് അസ്വാഭാവികത തോന്നിയ പോലീസ് അന്വേഷണം നടത്തിയതോടെയാണ് തിരുവനന്തപുരത്ത് നിന്ന് ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.
ഓണ്‍ലൈന്‍ സെ്ക്‌സ് റാക്കറ്റില്‍ അംഗമായ രഞ്ജു പ്രതികളിലൊരാളുടെ കുട്ടിയെയും ഇവരുടെ സുഹൃത്തായ യുവതിയുടെ മക്കളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ പേരൂര്‍ക്കട പോലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയപ്പോള്‍ രഞ്ജു ബൈക്കിൽ പോവുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന ഇയാളെ കൂട്ടാളികള്‍ സൗഹൃദം നടിച്ചാണ് വിളിച്ചു വരുത്തിയതും കാറില്‍ കയറ്റിയതും.
വഴി നീളെ പ്രതികള്‍ രഞ്ജിത്തിനെ മര്‍ദ്ദിക്കുകയും നെയ്യാറ്റിന്‍ കരയിലേക്ക് പോയ സംഘം ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ഇരുമ്പുവടിയും വീല്‍സ്പാനും ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപ്പെടുത്തിയത്. കരിക്കകം ഭാഗത്തെ ഒരു അഭിഭാഷകന്റെ വാടകവീടിന് സമീപത്ത് വെച്ചാണ് മൃതദേഹം ഡിക്കിയിലേക്ക് മാറ്റിയത് പിന്നീട് ദീര്‍ഘദൂരം സഞ്ചരിച്ച ശേഷം ഉപേക്ഷിച്ചു.
പീഡനക്കേസില്‍ രഞ്ജു ഒളിവില്‍ പോയതാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. എന്നാല്‍ രഞ്ജുവിനെ കാണാതായതിന് പിന്നില്‍ അസ്വാഭാവികത തോന്നിയ പോലീസ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

തുടര്‍ന്ന് ഒളിവില്‍ പോയ നാലുപേരുടെയും മൊബൈലുകളിലേക്ക് വന്ന കോളുകള്‍ പരിശോധന നടത്തിയാണ് നല്ലതണ്ണിയിലെ ഹോം സ്‌റ്റേയില്‍ കഴിഞ്ഞിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണത്ത് വീട്ടില്‍ അഭിലാഷ് (31), വേമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക് (27), ആറ്റിപ്ര നെഹ്‌റു ജങ്ഷനില്‍ കൃതിക ഭവനില്‍ ഹരിലാല്‍ (37), ആക്കുളം മടത്തുവിള ലെയ്‌നില്‍ ഷാഹിര്‍ (19) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha






















