Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശബരിമല ദർശനം കഴിഞ്ഞിട്ടും വ്രതം മുറിച്ചിട്ടില്ല താടിയും മാറ്റിയിട്ടില്ല; ഷൂട്ടിങ് സെറ്റില്‍ പോലും എത്താതെ കടുത്ത നിരാശയിൽ താര രാജാവ്

03 NOVEMBER 2017 02:37 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം രണ്ട് ദിവസത്തികം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുറുകുമ്പോൾ നടന്‍ ദിലീപ് ഒന്നിലും സജീവമാകാതെ വീട്ടില്‍ ഇരിപ്പാണ്. ക്ഷേത്ര ദര്‍ശനത്തോട് മാത്രമാണ് താല്‍പ്പര്യം.

ജയിലില്‍ കഴിയുമ്പോൾ ദിലീപ് ശബരിമല ദര്‍ശനത്തിന് വൃതം എടുത്തിരുന്നു. ഇപ്പോഴും അത് തുടരുകയാണെന്നാണ് സൂചന. താടി എടുക്കാന്‍ ഇനിയും താരം തയ്യാറായിട്ടില്ല. ക്ഷേത്ര ദര്‍ശനം തുടരുന്നതു കൊണ്ടാണിതെന്നാണ് പുറം ലോകത്ത് ലഭിക്കുന്ന സൂചന.

ദിലീപിന്റെ കുമാര സംഭവം സിനിമ പാതി ഷൂട്ട് ചെയ്ത അവസ്ഥയിലാണ്. ഇതില്‍ നടന്‍ ഉടന്‍ സജീവമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതുവരേയും ഷൂട്ടിങ് സെറ്റില്‍ താരമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നത് നടനെ അലട്ടുന്നുണ്ടെന്നാണ് സൂചന.

ദിലീപിനെതിരെ കൂടുതല്‍ കുരുക്ക് മുറുകുകയാണ് പോലീസ്. കേസിലെ പത്താം പ്രതി വിപിന്‍ ലാലിനെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച വിപിന്‍ലാലിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസില്‍ ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി വിപിന്‍ലാലിനോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണക്ക് കൂട്ടല്‍. ഇതേത്തുടര്‍ന്നാണ് കൂറുമാറാതിരിക്കാന്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

സഹതടവുകാരനായ പള്‍സര്‍ സുനിക്ക് ജയിലില്‍ വെച്ച്‌ കത്തെഴുതി നല്‍കിയത് വിപിന്‍ലാലാണ്. ഇത് ദിലീപിന് കടുത്ത തിരിച്ചടിയാണ്. വിപിന്‍ലാല്‍ കത്തിനെ തുടര്‍ന്നാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. തന്നെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതും ഈ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ദിലീപിനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് ഇത്. അതിനിടെ മുഖ്യസാക്ഷികളില്‍ ഒരാള്‍ മൊഴി മാറ്റിയതിന് പിന്നില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണെന്ന ചില നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയതായാണ് സൂചന.

അഭിഭാഷകനും സാക്ഷിയും ആലപ്പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് മുൻപ് ഇവര്‍ ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കീഴടങ്ങുന്നതിന് മുൻപ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ ബൈക്കില്‍ വന്ന് കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചുവെന്നും ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിമാറ്റല്‍ കാരണമാണ് കാവ്യയേയും നാദിര്‍ഷായേയും കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസ് കഴിയാത്തത്.

നേരത്തെ ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലും, താന്‍ ലക്ഷ്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു.

നേരത്തെ കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

ഇയാള്‍ പ്രതീക്ഷിച്ചത് പോലെ മൊഴി മാറ്റുകയും ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ലക്ഷ്യയില്‍ അന്നേദിവസം സുനില്‍കുമാറോ വിജേഷോ വന്നിട്ടില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് സാക്ഷി പറഞ്ഞിട്ടുള്ളത്. അതേസമയം പള്‍സര്‍ സുനിയെ കോയമ്ബത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരു പ്രതി ചാര്‍ളിയും മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിമാറ്റിയെന്നു സൂചനയുണ്ട്.

എന്നാല്‍ ഇപ്പോഴുള്ള മൊഴിമാറ്റങ്ങള്‍ കേസിനെ ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴിമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് മനസ്സിലാക്കി അന്വേഷണസംഘം മുന്‍കരുതല്‍ എടുത്തിരുന്നു. എല്ലാവരുടെയും മൊഴികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വേറെയും തെളിവുകളുണ്ട്. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന ആരോപണം പൊളിക്കാനുള്ള തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ജയിലില്‍ സുനിക്കു ഫോണും സിംകാര്‍ഡും എത്തിച്ചുകൊടുത്ത ഇടപ്പള്ളി സ്വദേശി വിഷ്ണു, ജയിലിലും പുറത്തും ഈ ഫോണുപയോഗിച്ച മേസ്തിരി സുനില്‍, കത്തെഴുതാന്‍ സഹായിച്ച സഹതടവുകാരനായ വിപിന്‍ലാല്‍ എന്നിവരില്‍ രണ്ടുപേരെ മാപ്പുസാക്ഷിയാക്കാനാണു നീക്കം പൊലീസ് നടത്തിയത്. സാക്ഷികളില്‍ ചിലര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു. നാദിര്‍ഷ, കാവ്യാമാധവന്‍, സിദ്ദിഖ്, റിമി ടോമി തുടങ്ങിയ സാക്ഷികള്‍ വിചാരണയില്‍ മൊഴിമാറ്റിയേക്കാം.

നടി മഞ്ജു വാര്യരില്‍നിന്നു രണ്ടുതവണ പൊലീസ് വിവരശേഖരണം നടത്തിയെങ്കിലും സാക്ഷിയാവാന്‍ താല്‍പര്യമില്ലെന്നാണ് അവര്‍ അറിയിച്ചത്. അതുകൊണ്ട് തന്നെ മഞ്ജുവിനെ സാക്ഷിപ്പട്ടിയില്‍ ഉള്‍പ്പെടുത്തില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends