Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

യു.ഡി.എഫ് കളം മാറ്റിച്ചവിട്ടുന്നു; ഗെയില്‍ സമരം ഏറ്റെടുക്കുന്നത് ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നണിയെ ശക്തിപ്പെടുത്തി, സര്‍ക്കാറിനെ മുട്ടുകുത്തിക്കാന്‍ നീക്കം

03 NOVEMBER 2017 01:43 PM IST
മലയാളി വാര്‍ത്ത

ഗെയില്‍ സമരം ഏറ്റെടുത്ത് മലബാറിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നണിയെ ശക്തിപ്പെടുത്താനും സര്‍ക്കാറിനെ പ്രതിരോധിക്കാനും യു.ഡി.എഫ് തീരുമാനിച്ചു. ഇന്നലെ സമരം നടക്കുന്ന കോഴിക്കോട് മുക്കം പ്രദേശം സന്ദര്‍ശിച്ച ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ജനങ്ങളുടെ ആശങ്കപരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി പുനസംഘടനയില്‍ തന്റെ കൂടെയുള്ളവരെ തഴഞ്ഞ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും മലര്‍ത്തിയടിക്കാനാണ് സുധീരന്‍ മുക്കത്തെത്തി സമരപ്രഖ്യാപനം നടത്തിയതെന്ന് വ്യക്തം. ഇത് മനസിലാക്കിയ ചെന്നിത്തല പടയൊരുക്കം യാത്രയ്ക്കിടെ കണ്ണൂരില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് സ്‌കോര്‍ ചെയ്യാനുമായില്ല. 

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വയം കെ.പി.സി.സി പദവി ഒഴിഞ്ഞ സുധീരന്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സടകുടഞ്ഞ് എണീക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ഈ നീക്കത്തെ പ്രതിരോധിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിന് വീഴ്ച വന്നെന്ന് സുധീരന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെ ചെന്നിത്തല യാത്ര നടത്തി പാര്‍്ട്ടിയിലും മുന്നണിയിലും തന്റെ അശ്വമേധം തുടരുമ്പോഴാണ് സുധീരന് ഗെയില്‍ പിടിവള്ളിയായി കിട്ടിയത്. അതോടെ ആരെയും അറിയിക്കാതെ അദ്ദേഹം മുക്കത്തേക്ക് വണ്ടികയറുകയായിരുന്നു.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ എന്നിവരും സുധീരനൊപ്പം ഉണ്ടായിരുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിരോധത്തിലായ യു.ഡി.എഫിന് അനുകൂലമായി ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിപാടികളുടെ ഭാഗമായി മന്ത്രി തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കി വരുന്നതിനിടെയാണ് ഗെയില്‍ സമരം തുറുപ്പ് ചീട്ടായി യു.ഡി.എഫിന് വീണ് കിട്ടിയത്. അതേസമയം ഗെയില്‍ പദ്ധതിക്ക് മുസ്്‌ലിം ലീഗിലെ ഒരു വിഭാഗം അനുകൂലമായത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മുക്കത്ത് ജമാഅത്ത ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്നാണ് സമരം നടത്തുന്നത്. ഇവരുടെ സമരത്തെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ ലീഗില്‍ നിന്ന് അകലുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.

അതേസമയം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഗെയില്‍ പദ്ധതിക്കെതിരെ സി.പി.എം നടത്തിയ സമരത്തിന്റെ ലഘുലേഖകളും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. തങ്ങള്‍ പദ്ധതിക്ക് എതിരല്ലെന്നും ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പറയുന്നു. പദ്ധതിക്കായി ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നു, മതിയായ നഷ്ടപരിഹാരം നല്‍കുന്നില്ല എന്നിവയാണ് സമരക്കാരുടെ പരാതി. നിരവധി സമര പോരാട്ടങ്ങള്‍ നടത്തി പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് രംഗത്ത് വന്നിട്ടുള്ളത്. ഇതിന് ജനങ്ങളുടെ പിന്തുണയും കിട്ടിത്തുടങ്ങി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഗെയില്‍ സമരം ഏറ്റെടുത്ത് മലപ്പുറത്തെ ജനങ്ങളെ വീണ്ടും മുന്നണിയിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് മുന്നണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends