Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തന്ത്രപരമായ നീക്കത്തിലൂടെ ദിലീപ് സിബിഐയെ വിളിക്കുന്നത് പോലീസിനെ വെട്ടിലാക്കാന്‍; ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഇങ്ങനെ പ്രതികള്‍ ആവശ്യപ്പെട്ടാല്‍ പിന്നെ എന്താണ് ചെയ്യുക?

03 NOVEMBER 2017 10:27 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നടത്തിയ നീക്കം ആഭ്യന്തര വകുപ്പിനെ വെട്ടിലാക്കുന്നത്. കേസില്‍ തന്നെ കുടുക്കിയതാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദിലീപ്. ഇതിന് കളമൊരുക്കുന്നതിന് വേണ്ടിയാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് പരാതി നല്‍കിയത്.

അതേസമയം ദിലീപിന്റെ ആരോപണം നിലനില്‍ക്കുന്നതല്ലെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ഇങ്ങനെ കേസില്‍ അകപ്പെട്ട പ്രതികളുടെ താത്പര്യമനുസരിച്ച് അന്വേഷണസംഘത്തെ മാറ്റാന്‍ തുടങ്ങിയാല്‍ ഒരു കേസും അന്വേഷിക്കാന്‍ പറ്റില്ല. ഇങ്ങനെയാണ് ദിലീപിന് തിരിച്ചടി ലഭിക്കുന്നത്.

അതേസമയം ആഭ്യന്തര സെക്രട്ടറിയെ എതിര്‍ കക്ഷിയാക്കി ഹര്‍ജി സമര്‍പ്പിക്കാനാണ് ദിലീപിന്റെ നീക്കം. ഹര്‍ജി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ദിലീപിന്റെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ വിശദീകരിക്കേണ്ടി വരും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ തന്നെ ദിലീപ് ആരോപണം ഉന്നയിച്ചതിനാല്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തിന് ഇനി പ്രസക്തിയില്ലെന്നാണ്  ഒരുകൂട്ടം നിയമ വിദഗ്ധരും വ്യക്തമാക്കുന്നു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചാല്‍ സി.ബി.ഐ അന്വേഷണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും.

ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് പള്‍സര്‍ സുനിയുടെ ആളുകള്‍ ഭീഷണിപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടി ദിലീപ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് കൈമാറിയ പരാതിയില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് പോലീസിനെ പ്രതിരോധത്തിലാക്കും. ദിലീപിന് വന്ന ഭീഷണി ഫോണിന് പുറമെ ഏപ്രില്‍ 18,20,21 തീയതികളില്‍ നാദിര്‍ഷയ്ക്കും അപ്പുണ്ണിക്കും വന്ന ബ്ലാക്ക്‌മെയ്ല്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ച വിവരങ്ങളും ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഇക്കാര്യങ്ങള്‍ നേരത്തെ ഡി.ജി.പി തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.

ഡി.ജി.പി തന്നെ ആരോപണവിധേയനായിരിക്കെ സംസ്ഥാന പോലീസിന് കീഴില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിക്കാന്‍ സാധ്യതയില്ലെന്നാണ് സി.ബി.ഐ അന്വേഷണം വരുമെന്ന് കരുതുന്ന നിയമവൃത്തങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നത്. ദിലീപ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ സിനിമാരംഗത്തെ മൂന്ന് പ്രമുഖരുടെ പേരുകള്‍ ദിലീപ് പരാമര്‍ശിച്ചിരുന്നു. ഇവരുടെ പേര് സൂചിപ്പിച്ചാണ് പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണ്‍ വിളിച്ചത്. എന്നാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.
എ.ഡി.ജി.പി ബി. സന്ധ്യ, ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്, ക്രൈം ബ്രാഞ്ച് എസ്.പി സുദര്‍ശന്‍, ഡി.വൈ.എസ്.പി സോജന്‍ വര്‍ഗീസ്, ആലുവ സി.ഐ ബൈജു പൗലോസ് എന്നിവര്‍ ചേര്‍ന്ന് തന്നെ കുടുക്കി ജയിലില്‍ അടച്ചുവെന്നാണ് ദിലീപിന്റെ ആരോപണം. കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാമെന്നാണ് ദിലീപിന്റെ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends