ബുദ്ധിമാന്ദ്യമുള്ളയാളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാക്കള്‍ പിടിയിൽ

ബുദ്ധി മാന്ദ്യമുള്ളയാളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാക്കള്‍ അറസ്റ്റില്‍. ഒറ്റൂര്‍ തോപ്പില്‍ പൊയ്കവിള വീട്ടില്‍ ചന്തു (27), മുള്ളുവിള വീട്ടില്‍ ശ്യാംബാബു (22), തോപ്പില്‍ വീട്ടില്‍ വിഷ്ണു (21), വട്ടവിള കിഴക്കതില്‍ വീട്ടില്‍ ശ്രീരാജ് എന്ന വാവച്ചി (20) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റൂര്‍ സ്വദേശിയായ 34 വയസുകാരനെയാണ് ആറു പേര്‍ ചേര്‍ന്ന് ക്രൂര പീഡനത്തിന് വിധേയനാക്കിയത്. ഇയാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കല്ലമ്പലം പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്. ഒരു വര്‍ഷത്തോളമായി ഈ ആറ് പേരും ഇയാളെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നു.
വീട്ടിലോ മറ്റാരോടെങ്കിലുമോ പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവാവിനെ ഭീഷണിപ്പെടുത്തി പണവും അപഹരിക്കുമായിരുന്നു. സംഘം ചേര്‍ന്നുള്ള പീഡനത്തെ തുടര്‍ന്ന് അവശനായ യുവാവ് വിഭ്രാന്തി കാണിക്കുകയും സംഭവിച്ചതെല്ലാം ആരോടെന്നില്ലാതെ വിളിച്ച് പറയുകമായിരുന്നു.
വിവരം മനസിലാക്കിയ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കുകയും അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കല സി.ഐ പി.വി രമേഷ് കുമാര്‍, കല്ലമ്പലം എസ്.ഐ അരുണ്‍ ബി.കെ, ജി.എസ്.ഐ സക്കീര്‍ ഹുസൈന്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, ലാല്‍, സി.പി.ഒ ലിജു എന്നിവരടങ്ങുന്ന പൊലീസ് സംഘം ഇതിലെ നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍ പോയ മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha
























