Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

രസീത് ബുക്കിന് ബൈ ബൈ... വില്ലേജ് ഓഫീസിലെ പണമിടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി, ക്യുആര്‍ കോഡ് ഉപയോഗിച്ച് വ്യാജനെ പിടികൂടാം, പണമടയ്ക്കാന്‍ ട്രഷറിയിലേക്ക് പോകണമെന്നില്ല, അറുപതോളം സേവനങ്ങള്‍ക്ക് ഇനി ഓണ്‍ലൈനായി പണമടയ്ക്കാം

04 NOVEMBER 2017 06:52 AM IST
മലയാളി വാര്‍ത്ത

രസീത് ബുക്ക് എന്ന സമ്പ്രദായം ഇനി ഉണ്ടാകില്ല. പണമടയ്ക്കാന്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യവും ഇനി ഉണ്ടാകില്ല. ഭൂമി ഇടപാടുകളുടെ അടിസ്ഥാനമായ നികുതി രസീതു ബുക്ക് വില്ലേജ് ഓഫിസുകളില്‍നിന്ന് ഈ മാസത്തോടെ പടിയിറങ്ങും.

പൊടിപിടിച്ച കൂറ്റന്‍ റജിസ്റ്ററുകള്‍ മറിച്ചുനോക്കുന്ന രീതിയും ഇനി പഴങ്കഥ. ഡിസംബര്‍ ആദ്യ ആഴ്ചയോടെ വില്ലേജ് ഓഫിസിലെ പണമിടപാടുകള്‍ ഓണ്‍ലൈനാകും.ഓഫിസില്‍ നേരിട്ടെത്തി ചെയ്യേണ്ട ഇടപാടുകള്‍ക്ക് ഓണ്‍ലൈനായി പ്രിന്റ് ചെയ്ത രസീതുകളാകും നല്‍കുക. ഇതില്‍ ക്വിക്ക് റെസ്‌പോണ്‍സ് (ക്യുആര്‍) കോഡുണ്ടാകും.

കള്ളസീലും പേരുമുപയോഗിച്ചു രസീതുകള്‍ നിര്‍മിച്ചു വായ്പയെടുക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണു പുതിയ നീക്കമെന്നു റവന്യു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ രസീത് വ്യാജമാണോ എന്നു കണ്ടെത്താന്‍ കഴിയും.

മൊബൈല്‍ ആപ്പും ഉടന്‍ പുറത്തിറങ്ങും.നിലവില്‍ ഭൂനികുതി അടയ്ക്കാന്‍ മാത്രം ഓണ്‍ലൈന്‍ സംവിധാനമുണ്ടെങ്കിലും പൂര്‍ണമായിരുന്നില്ല. വില്ലേജ് ഓഫിസില്‍ നേരിട്ടു ലഭിക്കുന്ന തുക കംപ്യൂട്ടറില്‍നിന്നു ലഭിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ അടയ്ക്കുകയാകും ഇനിയുള്ള രീതി.

ഇതോടെ ട്രഷറിയില്‍ ആഴ്ചയിലൊരിക്കല്‍ പോയി പണമടയ്ക്കുന്ന സമ്പ്രദായമില്ലാതെയാകും. ബാങ്കില്‍നിന്നു ട്രഷറിയിലേക്കു പണം പോയിട്ടുണ്ടോ എന്നു പരിശോധിക്കാനായി ഓട്ടോ റിക്കണ്‍സിലിയേഷന്‍ സ്‌റ്റേറ്റ്‌മെന്റ് ലഭ്യമാകും.താലൂക്ക് കലക്ടറേറ്റ് അക്കൗണ്ട്‌സ് തലത്തില്‍ ഇവ പരിശോധിക്കാനും കഴിയും.

മാസാവസാനം ഈടാക്കാനുള്ള തുക സംബന്ധിച്ചുള്ള ഡിമാന്‍ഡ് കലക്ഷന്‍ ബാലന്‍സ് റിപ്പോര്‍ട്ട് ഓണ്‍ലൈനായി ജനറേറ്റ് ചെയ്യാം. വലിയ അധ്വാനം വേണ്ടിയിരുന്ന റിപ്പോര്‍ട്ട് തയാറാക്കല്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകുമെന്നു ചുരുക്കം. ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി.ജയിംസിന്റെ നേതൃത്വത്തില്‍ നികുതിദായകരുടെ വിവരങ്ങള്‍ ഓണ്‍ലൈനാക്കുന്ന ഡിജിറ്റൈസേഷന്‍ സംവിധാനം അവസാന ഘട്ടത്തിലാണ്.

ഭൂനികുതി കൂടാതെ അറുപതോളം സേവനങ്ങള്‍ക്ക് ഇനി ഓണ്‍ലൈനായി പണമടയ്ക്കാം. വില്ലേജ് ഓഫിസുകളിലും എഴുതിനല്‍കുന്ന രസീതുകളുണ്ടാകില്ല. റവന്യു റിക്കവറി, റവന്യു കെട്ടിട നികുതി, ആഡംബര നികുതി, പ്ലാന്റേഷന്‍ നികുതി, കെട്ടിടത്തൊഴിലാളി ക്ഷേമനിധി, തണ്ടപ്പേര് അക്കൗണ്ടിന്റെ പകര്‍പ്പിനുള്ള ഫീസ് എന്നിവ ഉള്‍പ്പെടെ അറുപതിലധികം സേവനങ്ങള്‍ക്കു പണമടയ്ക്കാം.ഏതായാലും ഈ മാറ്റം സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends