Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ലാല്‍സലാം സഖാവേ... സഖാവായാല്‍ പിണറായിയെ പോലെയാകണം, സഖാവിന് അയല്‍വാസിയുടെ അഭിനന്ദനങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് മാധ്യമങ്ങള്‍, മഹാനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് തമിഴ്‌നാട്ടിലെ ഏറ്റവും പ്രചാരമുള്ള മാസികയായ വികടനില്‍ പറയുന്നു

04 NOVEMBER 2017 07:25 AM IST
മലയാളി വാര്‍ത്ത

കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് മാധ്യമങ്ങള്‍. തമിഴ്‌നാട്ടിലെ ഏറ്റവും പ്രചാരമുള്ള മാസികയായ വികടനിലാണ് പിണറായിയെ പുകഴ്ത്തി ലേഖനം വന്നിരിക്കുന്നത്. മഹാനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് വികടനിലെ ലേഖനത്തില്‍ പറയുന്നു.

കുറേക്കാലത്തിന് ശേഷമാണ് ആരെയെങ്കിലും പുകഴ്ത്തിപ്പറയാന്‍ അവസരം കിട്ടുന്നത് എന്നുപറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത് തന്നെ. പിണറായിയെ അടുത്ത വാചകത്തില്‍ അഭിനന്ദിക്കുന്നു. അയല്‍വാസിയുടെ അഭിനന്ദനമാണിതെന്നും അവര്‍ പറയുന്നു. സ്വന്തം നാട്ടില്‍ ഒരു സര്‍ക്കാരുണ്ടോ എന്ന സംശയം തമിഴ്‌നാട്ടുകാര്‍ക്ക് തോന്നുമ്പോളാണ്, പിണറായി കേരളത്തില്‍ ക്രിയാത്മകഭരണത്തിന്റെ മാതൃക സമ്മാനിക്കുന്നതെന്ന് ലേഖനം പറയുന്നു.

കേരളവും തമിഴ്‌നാടും തമ്മില്‍ പല വ്യത്യാസവുമുണ്ട്. സിനിമാ താരങ്ങളോട് ആരാധന മലയാളികള്‍ക്കുമുണ്ട്, എന്നാല്‍ സിനിമാതാരങ്ങളെ തമിഴ്‌നാട്ടിലെ പോലെ ഭരണാധികാരികളായി തെരഞ്ഞെടുത്തില്ല. മറ്റൊരു ലോകത്തുനിന്ന് വന്നവരെപ്പോലെ മലയാളികള്‍ തെരഞ്ഞെടുത്ത നേതാക്കള്‍ പെരുമാറില്ല.

ലളിതമായുള്ളവരും സാധാരണക്കാരുമാണ് മലയാളിയുടെ നേതാക്കള്‍, പക്ഷേ ജയലളിതയെപ്പോലുള്ളവരാണ് തമിഴ്‌നാടിന്റെ നേതാക്കള്‍. അഴിമതി കേരളത്തിലുമുണ്ട്, പക്ഷേ അത് വളരെ വേഗം പുറത്തുവരാറുണ്ട്. പൊതുവികാരം ശക്തമാണ്, അഴിമതി ഒരു സാമൂഹ്യതിന്മയായി ജനം കാണുന്നു. തമിഴ്‌നാട്ടിലെ പോലെ അയാള്‍ കുറേ സമ്പാദിച്ചുവെന്ന് കണക്കാക്കുകയല്ല ജനങ്ങള്‍ ചെയ്യുന്നത്.

വോട്ടര്‍മാരെ കാണാന്‍ അഴിമതി ഒരു തടസമാണ് കേരളത്തില്‍. തമിഴ്‌നാട്ടിലെ പോലെ വോട്ടിന് പണം സംസ്‌കാരം കേരളത്തിലില്ല. ഈ സാമ്യങ്ങള്‍ക്കും വ്യത്യാസങ്ങള്‍ക്കുമിടയിലാണ് പിണറായി വിജയന്‍ ഉയര്‍ന്നുവരുന്നത്. ഒരു പ്രത്യേക ശോഭയോടെയാണ് പിണറായി കാണപ്പെടുന്നത്. നന്മ നിറയുന്ന സന്ദേശങ്ങളാണ് കേരളത്തില്‍നിന്ന് ലഭിക്കുന്നത്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലങ്ങളില്‍ പൂജാരിമാരെ നിയമിച്ചു. 62 പേരില്‍ ആറുപേര്‍ ദലിതരാണ്, 30 പേര്‍ പിന്നോക്കക്കാരും. മണപ്പുറം ശിവക്ഷേത്രത്തില്‍ യെദു കൃഷ്ണന്‍ പൂജാരിയായി. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമാണ് ദലിതരുടെ നിയമനം. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലും സമാനമായ സംവിധാനം നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നത്. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഇണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആ നാട്ടില്‍ ഇത് വലിയ ഒരു വിപ്ലവമാണ്. നാരയണഗുരുവും വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും ടികെ മാധവനും ഉഴുതുമറിച്ച മണ്ണില്‍ ഈ മാറ്റം പ്രയാസരഹിതമായി നടപ്പിലാക്കാനായിയെന്നും അവര്‍ വിലയിരുത്തുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനം സര്‍ക്കാരിന്റെ ഔദ്യോഗികനയമാണ്. മിശ്രവിവാഹിതരുടെ മക്കളെ ജാതിരഹിതരായി അംഗീകരിക്കുകയും, സംവരണം നല്‍കുകയും ചെയ്യുന്നു. നവകേരള മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവനനിര്‍മാണം എന്നതാണ് പ്രധാന മേഖലകള്‍. കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് യോജ്യമായ ജോലി നല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കി. 34 ലക്ഷം പേര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എല്ലാ ഹൈസ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ മെഷീനുകള്‍ സ്ഥാപിച്ചു. പിങ്ക് പട്രോള്‍ സ്ത്രീകള്‍ക്ക് റോഡില്‍ സുരക്ഷ ഒരുക്കുന്നു. വികലാംഗര്‍ക്കും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കേരളത്തിന്റെ മഹത്തായ ഓപ്പണ്‍സ്‌കൂള്‍ സംവിധാനത്തെക്കുറിച്ചും ലേഖനംവിവരിക്കുന്നു.

വിദ്യാഭ്യാസവായ്പ്പയ്ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്ന സംവിധാനവും കേരളത്തിലുണ്ട്. വൈഫൈയും നാടെങ്ങും നടപ്പിലാക്കുന്നു. 2 ലക്ഷം പൊതുടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു. പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനമില്ലാത്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു. മലയാളം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായി പഠിപ്പിക്കുന്നു. കേരളത്തിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്നത് തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends