സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ സഫീർ കരിമിനു ജാമ്യമില്ല; പിഞ്ചു കുഞ്ഞിനെ പരിഗണിച്ച് ഭാര്യയ്‌ക്ക് ജാമ്യം

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ മലയാളി സഫീര്‍ കരീം ഐ.പി.എസ് പ്രൊബേഷണറി ഉദ്യോഗസ്ഥൻ സഫീർ കരിമിനു ജാമ്യമില്ല. സഫീറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം, സഫീറിന്റെ ഭാര്യ ജോയ്സിക്ക് ചെന്നൈ എഗ്മോർ കോടതി ജാമ്യം അനുവദിച്ചു.
ജോയ്സിക്കൊപ്പം ജയിലിലടച്ച ഒരു വയസുള്ള കുഞ്ഞിന്റെ ആരോഗ്യം പരിഗണിച്ചാണു ഭാര്യയ്ക്കു ജാമ്യം നൽകിയത്. നേരത്തെ, സഫീർ കരീമിനെ തമിഴ്നാട് സർക്കാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തിരുനെൽവേലി ജില്ലയിലെ നങ്കുനേരയിലെ അസി. സൂപ്രണ്ടായിരുന്ന ഇയാളെ തിങ്കളാഴ്ചയാണ് ചെന്നൈ പ്രസിഡൻസി ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന പരീക്ഷയ്ക്കിടെ ഇന്റലിജൻസ് സംഘം പിടികൂടിയത്.
ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത്, ജി-മെയിലിലെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യ ജോയ്സി ജോയിക്ക് അയച്ചുകൊടുത്ത സഫീർ ഉത്തരങ്ങൾ ചെവിയിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതുകയായിരുന്നു.
2015ൽ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 112ആം റാങ്കോടെ ഐ.പി.എസ് നേടിയ സഫീർ ഐ.എ.എസ് മോഹവുമായി കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ സിവിൽ സർവീസ് പരീക്ഷയെഴുതുകയായിരുന്നു.

https://www.facebook.com/Malayalivartha
























