ദിവസങ്ങളായുള്ള മോഷണം പിടികൂടാൻ ജനകീയ നിരീക്ഷണത്തിൽ കുടുങ്ങിയത് കുട്ടി കാമുകനും കാമുകിയും; വാരാപ്പുഴയിലെ വർഷങ്ങളായുള്ള പീഡന കഥ ഇങ്ങനെ;

14കാരിയായ പെൺകുട്ടിയുടെ വീടിന്റെ മതിൽ ചാടി കടന്ന് പെൺകുട്ടിയുടെ മുറിയിലേക്ക് കയറിയ കായറാൻ ശ്രമിച്ച പയ്യനേ പൊക്കിയപ്പോൾ കൂടെ വാതിലും തുറന്ന് കാത്തിരുന്ന 14കാരിയും കുടുങ്ങി. കവർച്ചാഭീതി വ്യാപകമായ പ്രദേശത്തു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഷ്ടാക്കളുടെ ഭയത്തിൽ നാട്ടുകാർ രാത്രി നിരീക്ഷണത്തിനിറങ്ങുകയാണ്.
തുടർന്ന് നിരീക്ഷണ സംഘം രാത്രി പലയിടത്തും കാവൽ ഏർപെടുത്തുകയായിരുന്നു. അങ്ങിനെയാണ് പെൺകുട്ടിയുടെ വീട്ടി കയറാൻ പാതിരാത്രി ശ്രമിച്ച പയ്യനേ കിട്ടുന്നത്. നാട്ടുകാരെ ബുദ്ധിമുട്ടിച്ച മോഷ്ടാവിനെ കിട്ടിയ സന്തോഷത്തിൽ നാട്ടുകാരിൽ ചിലർ ചെറുതായി ഒന്നു പെരുമാറിയപ്പോൾ പയ്യൻ എല്ലാം തുറന്നു പറഞ്ഞു. താൻ കള്ളൻ അല്ലെന്നും നിങ്ങൾ കാത്തിരുന്ന ആൾ ഞാനല്ലെന്നും അവൻ വ്യക്തമാക്കി.
എന്നെ കാത്തിരിക്കുന്ന ആൾ ഈ വീട്ടിലേ 14കാരി പെൺകുട്ടിയാണെന്നും പറഞ്ഞതോടെ കുട്ടി പീഢനത്തിന്റെ ചുരുളും അഴിഞ്ഞു. പതിനാലുകാരിയായ കാമുകിയെ കാണാനാണു പതിനേഴുകാരൻ എത്തിയതെന്നും തെളിഞ്ഞു. ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ രാത്രി രഹസ്യ സംഗമം തുടരുന്നു. തുടർന്ന് പോലീസ് എത്തി 17കാരനേ കൊണ്ടുപോയി ചോദ്യം ചെയ്തു.
പെൺകുട്ടിയേ ചൈൽഡ് ലൈൻ കാർ കൊണ്ടുപോയി കൗൺസിലിങ്ങ് നടത്തിയപ്പോൾ നാളുകളായി ഇരുവരും ബന്ധപ്പെടുന്നത് സമ്മതിക്കുകയായിരുന്നു. എന്നാലും 17കാരൻ രാത്രി അതിക്രമിച്ചു കയറി പെൺകുട്ടിയേ പീഢിപ്പിച്ച് എന്നത് ചുമത്തി പോലീസ് കേസെടുത്തു. പോക്സോ പ്രകാരം അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























