Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മരുമകളല്ല; പ്രണയിനിയോടുള്ള അമിതാവേശത്തിൽ അത് ചെയ്തത് കാമുകൻ

04 NOVEMBER 2017 09:52 AM IST
മലയാളി വാര്‍ത്ത

മാങ്കുളത്ത് വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മരുമകളും കാമുകനും ഒത്തുചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. മാങ്കുളം വിരിപാറ സ്വദേശിയായ അച്ചാമ്മ ജോസഫിനെ (70) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മരുമകള്‍ മിനി (37), കാമുകനും കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ പാമ്പുങ്കയം നടുവക്കുന്നേല്‍ ബിജു ജോസഫ് (45) എന്നിവര്‍ പ്രതികളാണെന്ന് കണ്ടെത്തിയത്.

മുഖ്യപ്രതിയായ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മിനി ആദ്യം കുറ്റം ഏറ്റെടുത്തത്. എന്നാല്‍ കേസിലെ ചില സംഭവങ്ങളില്‍ പൊരുത്തക്കേട് തോന്നിയതിനാല്‍ യുവതിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. പങ്കാളിത്തം തെളിഞ്ഞതോടെ ബിജുവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു. മിനിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇടുക്കി എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തുവന്നത്.

സംഭവം നടന്ന ശേഷം കൊലപാതക ശ്രമം നടത്തിയത് മിനി ആണെന്നുള്ള ധാരണയില്‍ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മൊഴിയില്‍ വൈരുദ്ധ്യങ്ങൾ  കണ്ടെത്തിയതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകശ്രമം നടത്തിയത് കാമുകനാണെന്ന് തെളിഞ്ഞു. ഇതോടെ കാമുകനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു.

മിനിയാണ് രണ്ടാം പ്രതി. സംഭവത്തില്‍ പരുക്കേറ്റ വയോധികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 26 ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

അന്നേ ദിവസം അച്ചാമ്മയെ വീട്ടിനുള്ളില്‍ നിന്നും അവശനിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മിനിയുടെ ബഹളം കേട്ടാണ് നാട്ടുകാര്‍ എത്തിയത്. ചാര്‍ജ് ചെയ്യാനുള്ള കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കുന്നതിനിടയില്‍ അച്ചാമ്മ കഴുഞ്ഞുവീഴുകയായിരുന്നു. മൂക്കില്‍ നിന്നും രക്തം വാര്‍ന്നതോടെ മിനി ബഹളം വച്ച് ആളെ കൂട്ടുകയും ബിജു അവിടെ നിന്ന് മറയുകയും ചെയ്തു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ രഹസ്യ ബന്ധം തുടര്‍ന്നു വരികയായിരുന്നു. റേഷന്‍ കട നടത്തി വന്നിരുന്ന മിനിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ബിജു വീട്ടിലെത്തിയിരുന്നതെന്നു മിനി മൊഴികൊടുത്തിട്ടുണ്ട്. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും രണ്ടു പേരും രഹസ്യബന്ധം തുടര്‍ന്നു വരികയായിരുന്നു.

ഇതിനായി ബിജു മിനിക്ക് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ബിജു മാങ്കുളം വാര്‍ഡിലെ മുന്‍ പഞ്ചായത്തംഗവും മൂന്നു കുട്ടികളുടെ പിതാവുമാണ്. ഭര്‍ത്താവ്, രണ്ടു മക്കള്‍, ഭര്‍തൃമാതാവ് എന്നിവരോടൊപ്പമാണ് മിനി താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ 26 ന് അച്ചാമ്മ ഒരു മരണചടങ്ങില്‍ പങ്കെടുക്കാന്‍ പുറത്തു പോയ തക്കം നോക്കി ബിജു എത്തിയിരുന്നു.

തുടര്‍ന്ന് മടങ്ങിയെങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും എത്തുകയായിരുന്നു. അച്ചാമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി ബിജു വീട്ടിനുള്ളിലെ ബഡ്‌റൂമില്‍ കയറുകയും ചെയ്തു. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അച്ചാമ്മ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ഇവരുടെ കഴുത്തില്‍ കുരുക്കിട്ടത്.

കുരുക്കിട്ട ശേഷം ബിജു അവിടെ നിന്ന് പോയെങ്കിലും മിനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോറന്‍സിക് വിദഗ്ധരടക്കമുള്ളവര്‍ വീട്ടിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍, മൂന്നാര്‍ ഡിെവെ.എസ്.പി: അഭിലാഷ്, സി.ഐ:കെ.എസ്.ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (46 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (2 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (3 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (5 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (6 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends