Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നടിയെ ആക്രമിച്ച കേസില്‍ സിബിഐയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ബിജെപി; പ്രതിയായിട്ടും ഇത്രയ്ക്ക് ജന പിന്തുണ ലഭിക്കുന്ന ദിലീപിനെ കളത്തിലിറക്കാന്‍ ബിജെപിയുടെ അങ്കം

04 NOVEMBER 2017 11:38 AM IST
മലയാളി വാര്‍ത്ത

ബലാത്സംഗ ഗൂഢാലോചന കേസിലെ പ്രതിക്ക് ഇത്രയേറെ ജന പിന്തുണ കിട്ടുന്നെങ്കില്‍ അത് വെറുതെയല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് രക്ഷയൊരുക്കാന്‍ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ കരുനീക്കം നടത്തുന്നതായി സൂചന. കേസില്‍ സിബിഐ അന്വേഷണത്തിന് ദിലീപ് ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. ആപത്ത് സമയത്ത് ദിലീപിനെ സഹായിച്ചാന്‍ വന്‍ വോട്ട് ചോര്‍ത്താന്‍ കഴിയുമെന്നാണ് ബിജെപിക്കാര്‍ വിശ്വസിക്കുന്നത്. വേണ്ടി വന്നാല്‍ സുരേഷ് ഗോപിയെപ്പോലെ ദിലീപിനേയും രംഗത്തിറക്കും. കിട്ടിയാല്‍ നല്ലൊരു സീറ്റുമാകും. 

നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കില്ലെന്ന് ദിലീപ് ബിജെപി നേതാക്കളെ ധരിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ തിരിഞ്ഞ് മറിയുന്നത്. തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യസന്ധമായ അന്വേഷണം നടന്നാല്‍ സത്യം പുറത്തു വരുമെന്നുമാണ് ദിലീപ് ബിജെപിക്കാരോട് പറയുന്നത്. ബിജെപിക്കാരനായ നിര്‍മ്മാതാവ് കെ സുരേഷ് കുമാറും ഈ വിഷയത്തില്‍ ദിലീപിനൊപ്പമാണ്. ദിലീപ് തെറ്റുകാരനല്ലെന്നും സുരേഷ് കുമാര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. കേസില്‍ സിബിഐയെ എത്തിക്കാനാണ് നീക്കം. 

ഇതിന്റെ ഭാഗമായാണ് ദിലീപ് കഴിഞ്ഞ് ആഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി ആവശ്യം നിരസിച്ചാല്‍ സുപ്രീംകോടതിയിലേക്കും.
പള്‍സര്‍ സുനിയുടെ ബ്ലാക് മെയില്‍ പൊലീസിനെ അറിയിച്ചത് ദിലീപാണ്. എന്നിട്ടും താന്‍ കേസില്‍ പ്രതിയായി എന്നതാണ് ദിലീപിന്റെ പരിഭവം. മഞ്ജുവാര്യരാണ് കേസിന് പിന്നിലെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കളുടെ ഇടപെടല്‍. 

മാധവിക്കുട്ടിയില്‍ നിന്ന് കമലാസുരയ്യയിലേക്കുള്ള മാറ്റത്തെ കുറിച്ചുള്ള കമലിന്റെ സിനിമ ബിജെപി നേതാക്കളെ ചൊടിപ്പിച്ചു. ഇതിനെ ലൗജിഹാദിനെ ന്യായീകരിക്കാനുള്ള നീക്കമായി പിരവാറുകാര്‍ കരുതി. ബോളിവുഡ് സൂപ്പര്‍താരം വിദ്യാ ബാലന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഉന്നത ഇടപെടലിന്റെ ഫലമായി വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് മാറി. ആര്‍എസ്എസ് ഇടപെടലാണ് ഇതിന് കാരണമെന്ന വ്യാഖ്യാനങ്ങളുമെത്തി. പ്രധാനമന്ത്രി മോദിക്കും ആമി സിനിമയോട് താല്‍പ്പര്യമില്ലെന്ന് വിദ്യാബാലന്‍ തിരിച്ചറിഞ്ഞു. ഇതോടെ നായിക പോയ സംവിധായകന്‍ പ്രതിസന്ധിയിലായി. എങ്ങനേയും ആമിയെ ഇല്ലാതാക്കാനായിരുന്നു ചിലരുടെ നീക്കം. ഇത് തിരിച്ചറിഞ്ഞാണ് മഞ്ജുവിനെ നായികയാക്കി കേരളീയ സമൂഹത്തില്‍ ആമിയെ ഉയര്‍ത്തിക്കാട്ടാന്‍ കമല്‍ ശ്രമിച്ചത്. ഇതിന് ദിലീപ് എതിര്‍ത്തുവെന്നും സൂചനയുണ്ട്. എന്നാല്‍ കമല്‍ പിന്മാറിയില്ല. പരിവാറുകാരും മഞ്ജുവിനോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് പറഞ്ഞു.

എന്നാല്‍ മഞ്ജു കേട്ടില്ല. കമലിന് കരുത്ത് പകരുന്ന തീരുമാനമാണ് എടുത്തത്. പൃഥ്വി രാജ് അടക്കമുള്ളവരെ സിനിമയില്‍ അഭിനയിപ്പിക്കാനും ശ്രമിച്ചു. പക്ഷേ അഭിനയിക്കാന്‍ ഇല്ലെന്നായിരുന്നു പൃഥ്വിയുടെ നിലപാട്. സിനിമാ തിരക്കുകളാണ് കാരണമായി പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നിലും ചില ഇടപെടല്‍ നടന്നുവെന്നാണ് സൂചന. പക്ഷേ ഒരു സമ്മര്‍ദ്ദത്തിനും മഞ്ജു വഴങ്ങിയില്ല. ഇതിന് പകരം വീട്ടാനെന്നോണം ദിലീപിന് പിന്തുണ നല്‍കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. 

നിര്‍മ്മാതാവായ സുരേഷ് കുമാര്‍ ഇക്കാര്യത്തില്‍ ചില ഇടപെടല്‍ നടത്തി. ദിലീപിന്റെ പരാതി പൊലീസ് അന്വേഷിച്ചില്ലെന്ന് കാട്ടി സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് പരാതിയും നല്‍കി. ഇതില്‍ നടപടി വേണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ദിലീപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

കേസില്‍ സിബിഐയ്ക്ക് നേരിട്ട് ഇടപെടാനാകില്ല. ഒന്നുകില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന് കൈമാറണം. അല്ലെങ്കില്‍ കോടതിയില്‍ നിന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവ് നേടണം. ഇത് ദിലീപ് സാധിച്ചെടുത്താല്‍ സിബിഐ അന്വേഷണത്തിന് എത്തും. അങ്ങനെ വരുമ്പോള്‍ ദിലീപിന്റെ പരാതിയും പരിശോധിക്കും. പള്‍സര്‍ സുനിയുടെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കും. അതിലൂടെ കേസില്‍ നിന്ന് ദിലീപിന് രക്ഷപ്പെടാം. കുടുക്കാന്‍ ശ്രമിച്ചവര്‍ക്ക് പണിയും കിട്ടുംഇത്തരത്തിലൊരു ഉറപ്പാണ് ബിജെപി നേതാക്കള്‍ നല്‍കിയിരിക്കുന്നത്. 

പക്ഷേ സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിക്കാന്‍ ബിജെപിക്ക് കഴിയില്ല. അതിന് കേരള സര്‍ക്കാരിലും കോടതിയിലും നടപടികളുമായി പോകേണ്ടത് ദിലീപാണ്. ഇത് സാധിച്ചെടുക്കാനുള്ള നീക്കമാണ് ദിലീപ് ഇപ്പോള്‍ നടത്തുന്നത്. തന്റെ പരാതിയില്‍ ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കും. ഇതിനുള്ള നിയമപരമായ സാഹചര്യം തയ്യാറാക്കാനാണ് ദിലീപിന്റെ ഇപ്പോഴത്തെ ശ്രമം.

നേരത്തെ മഞ്ജു വാര്യരുമായി ബിജെപിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമിച്ചു. കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയുള്‍പ്പെടെയുള്ളവര്‍ക്കായി മഞ്ജു നൃത്തം ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്ത് മഞ്ജു നടത്തിയ സംസ്‌കൃത നാടക അരങ്ങേറ്റത്തിലും ബിജെപി നേതാക്കളുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ ബിജെപി പ്രതീക്ഷയോടെ കണ്ടിരുന്ന നടിയായിരുന്നു മഞ്ജു. എന്നാല്‍ പരിവാര്‍ വിരുദ്ധമായ ആമിയുമായി കൈകോര്‍ത്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെതിരെ വലിയ കടന്നാക്രമണവും നടന്നു. എന്നിട്ടും കമലിനെ താരം കൈവിട്ടില്ല. 

മാധവിക്കുട്ടിയും കമലാ സുരയ്യയുമായി മഞ്ജു വേഷപകര്‍ച്ച നടത്തി. ഇതോടെയാണ് പരിവാറുകാര്‍ പൂര്‍ണ്ണമായും മഞ്ജുവിന് എതിരായത്. നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കിയത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയും ചേര്‍ന്നാണെന്ന് ആരോപിച്ചാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെക്കൊണ്ട് കേസ് പുനരന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. 12 പേജുള്ള വിശദമായ കത്താണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് നല്‍കിയിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends