Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സിസ്റ്റര്‍ റാണിയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് സമന്ദര്‍ എന്ന കൊടുംകുറ്റവാളിയെ...

04 NOVEMBER 2017 11:52 AM IST
മലയാളി വാര്‍ത്ത

സിസ്റ്റര്‍ റാണി മരിയയുടെ തൂവെള്ള സ്മൃതിമണ്ഡപത്തില്‍ സമന്ദര്‍ സിങ് ഇന്നലെ തിരി തെളിച്ചു കൈകൂപ്പി പ്രാര്‍ഥിച്ചു: ദീദീ, ഹോ സക്തി ഹേ തോ മാഫ് കര്‍ന സഹോദരീ, കഴിയുമെങ്കില്‍ പൊറുക്കുക! ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ഇവിടെയാണ് സമന്ദര്‍ സിങ്, സിസ്റ്റര്‍ റാണി മരിയയെ കുത്തി വീഴ്ത്തിയത്. 54 കുത്തുകളിലൊന്നു വാരിയെല്ലിലൂടെ തുളച്ചു കയറി ഹൃദയം തകര്‍ത്തു. ഇന്ന്, കത്തോലിക്കാ സഭ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയെന്നു വിളിക്കുമ്പോള്‍, ഇതിനകം അനുതാപത്തിന്റെ സമുദ്രങ്ങള്‍ താണ്ടിയ സമന്ദര്‍ പറയും: എല്ലാം ദൈവഹിതം. അവിടുന്നറിയാതെ ഇല പോലും അനങ്ങുന്നില്ല!

ദ്വേഷത്തിനു പകരം കിട്ടിയ സ്‌നേഹം, സേംലിയ റായ്മല്‍ ഗ്രാമത്തിലെ ക്രൂരനായ ഠാക്കൂറിനെ ജ്ഞാനിയാക്കിയിരിക്കുന്നു. ഇപ്പോള്‍ ആ മുഖത്തു തെളിയുന്നതു പ്രശാന്തത. അന്ന്, കൊലപാതകത്തിനു ശേഷം രക്തം പുരണ്ട കൈകളുമായി കാട്ടിലേക്കാണോടിയത്. മൂന്നാം ദിനം പൊലീസിന്റെ പിടിയിലായി. ആദിവാസികള്‍ക്കിടയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന സന്യാസിനിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച ജമീന്ദാര്‍മാരും, മനസ്സില്‍ വിദ്വേഷം നിറച്ചവരും, സ്വന്തം കുടുംബാംഗങ്ങള്‍ പോലും സഹായത്തിനെത്തിയില്ല.

ആര്‍ക്കും വേണ്ടാതെ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കഴിയുമ്പോഴാണു സ്വാമിയച്ചന്‍ (കുറ്റവാളികള്‍ക്കു വേണ്ടി സേവനം നടത്തുന്ന വൈദികന്‍) ജയില്‍ സന്ദര്‍ശിച്ചത്. 'സിസ്റ്റര്‍ റാണി മരിയയുടെ കുടുംബം നിന്നോടു ക്ഷമിക്കുന്നു, സഭയും ക്ഷമിക്കുന്നു'വെന്ന് അച്ചന്‍ പറഞ്ഞു.

പിന്നാലെ, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി പോളിനെ അദ്ദേഹം കൂട്ടിക്കൊണ്ടു വന്നു. സ്വസഹോദരിയുടെ ചോര കുതിര്‍ന്ന ആ കയ്യില്‍ അവര്‍ സഹോദര സ്‌നേഹത്തിന്റെ പ്രതീകമായ രാഖി ചാര്‍ത്തി.



ജയില്‍ വാസത്തിനിടെ സമന്ദറിനെ ഭാര്യ ഉപേക്ഷിച്ചു പോയി. വീണ്ടും വിവാഹിതനായില്ല. താമസം സഹോദരനൊപ്പമാണ്. ശിക്ഷ കഴിഞ്ഞു കേരളത്തിലെത്തിയതു നാലു വട്ടം. പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടില്‍ സിസ്റ്റര്‍ റാണി മരിയയുടെ മാതാപിതാക്കളായ പൈലിയെയും ഏലീശ്വയെയും കണ്ടു മാപ്പിരന്നു. താന്‍ ചെയ്ത മഹാപാതകം ക്ഷമിക്കാന്‍ ആ മാതാപിതാക്കള്‍ക്കും കഴിഞ്ഞതു സമന്ദറിന് അത്ഭുതമായി.



സമന്ദര്‍ ഇപ്പോള്‍ കൃഷിക്കാരനാണ്. നെല്ലും കടലയും ഉള്ളിയും വളരുന്ന രണ്ടേക്കര്‍ വയലുണ്ട്. ജയില്‍ മോചനത്തിനു ശേഷം ഏറെക്കാലം രോഗികളെ ശുശ്രൂഷിച്ചു. കുറച്ചു നാളായി സൗജന്യമായി കൃഷിപ്പണി പഠിപ്പിക്കുന്നു. ഇടയ്ക്കിടെ സ്മൃതിമണ്ഡപത്തിലെത്തുന്ന സമന്ദര്‍ സിങ്, 'ദീദീ, കഴിയുമെങ്കില്‍ പൊറുക്കുക' എന്ന പ്രാര്‍ഥന ചൊല്ലും... 'ഈ പാപം ഇവനു മേലാകരുതേ' എന്നെഴുതിയ ഫലകത്തിനടുത്തു തിരി തെളിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends