എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് റുക്‌സാന

ഉന്നതരെ സ്വാധീനിച്ച് ബന്ധപ്പെട്ട് അവരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്‌ത റുക്‌സാനയുടെ പുതിയ വെളിപ്പെടുത്തല്‍. എറണാകുളം ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് ബ്ലാക്ക്‌മെയിലിംഗ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ റുക്‌സാന പോലീസിനോടു പറഞ്ഞു.
ബന്ധുവിന്റെ കുട്ടിയുടെ അഡ്‌മിഷനായി എംഎല്‍എയെ സമീപിക്കണമെന്നും അതിലൂടെ സൗഹൃദമുണ്ടാക്കി എംഎല്‍എയെ കെണിയില്‍ ചാടിക്കണമെന്നും കേസിലെ നാലാം പ്രതി സനല്‍ ആവശ്യപ്പെട്ടെന്നാണ് റുക്‌സാനയുടെ വെളിപ്പെടുത്തല്‍.
എംഎല്‍എയുടെ ഫോണ്‍ നമ്പര്‍ തന്നത് നാലാം പ്രതി സനലാണെന്നും ഒരു പ്രമുഖ സ്വര്‍ണവ്യാപാരിയെയും കെണിയിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റുക്‌സാന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha