ഭാര്യയെ കടന്നുപിടിച്ച യുവാവിനെ ഭര്‍ത്താവ് അടിച്ചുകൊന്നു

ഭാര്യയെ കടന്നുപിടിച്ചയാളെ ഭര്‍ത്താവ് അടിച്ചുകൊന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ വിപിന്‍ദാസിനെയാണ് അമ്പലപ്പുഴ സ്വദേശികളായ ഭര്‍ത്താവ് തോമസും സഹോദരന്‍ യേശുദാസും ചേര്‍ന്ന് അടിച്ചു കൊന്നത്.
യേശുദാസിന്റെ ഭാര്യയെ വിപിന്‍ ദാസ് കഴിഞ്ഞ ദിവസം കടന്നു പിടിച്ചതായി ആരോപണമുയര്‍ന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന തോമസും സഹോദരനും വിപിന്‍ദാസുമായി സംസാരമായി. തുടര്‍ന്ന് തോമസും യേശുദാസും വിപിന്‍ദാസിനെ മര്‍ദ്ദിക്കുകയും കല്ലു കൊണ്ട് ഇടിക്കുകയും ചെയ്‌തു. കല്ലുകൊണ്ടുള്ള ഇടിയേറ്റാണ് വിപിന്‍ദാസ് കൊല്ലപ്പെട്ടത്.
വിപിന്‍ദാസ് മരിച്ചതോടെ തോമസും അനുജനും ഒളിവിലായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവര്‍ പിടിയിലാകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha