പ്ലസ്‌ടുവില്‍ മുസ്ലീങ്ങളും ക്രിസ്‌ത്യനികളും പിണങ്ങിയതെന്തിന്?

പ്ലസ്‌ടു വിഷയത്തില്‍ എം.ഇ.എസും ചില ക്രിസ്‌ത്യന്‍ സഭകളും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത് എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും മുഖ്യമന്ത്രി നല്‍കിയ നിര്‍ലോഭ സഹായത്തെതുടര്‍ന്നാണെന്ന് സൂചന. ക്രിസ്‌ത്യന്‍ സഭകള്‍ക്കും എം.ഇ.എസിനും പ്ലസ്‌ടു നല്‍കിയപ്പോള്‍ പിന്തുണ കാണിച്ചെന്നാണ് ആരോപണം. പ്ലസ്‌ടൂ അനുവദിക്കുന്നതിനു തൊട്ടുമുമ്പ് പെരുന്നയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജി.സുകുമാരന്‍ നായരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. ഇത് വാര്‍ത്തയാവുകയും ചെയ്‌തു. മറ്റൊരു ചടങ്ങില്‍ വെളളാപളളിയേയും മുഖ്യമന്ത്രി കണ്ടിരുന്നു. ഇരുവരേയും കൈയയച്ച് സഹായിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നത് ലീഗായതുകാരണമാണ് ഹിന്ദുസമുദായ സംഘടനകളുടെ നേതാക്കളെ കാണാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രിക്കെതിരെ ജി.സുകുമാരന്‍നായരും വെളളാപളളിനടേശനും പലവട്ടും രംഗത്ത് വന്നിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പ് വര്‍ഗീയവത്‌കരിക്കപ്പെടുന്നതായി എന്‍.എസ്.എസ്. പലവട്ടം ആരോപണം ഉന്നയിച്ചിരുന്നു.
പ്ലസ്‌ടു അനുവദിക്കുമ്പോഴും ഹൈന്ദവ സംഘടനകള്‍ പിണങ്ങുമെന്ന സൂചന ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും കണ്ടത്. പുതുപ്പള്ളിയില്‍ ഒരു പഞ്ചായത്തില്‍ രണ്ടു സ്‌കൂളുകള്‍ അനുവദിച്ചതിനെതിരെ പലരും രംഗത്ത് വന്നിരുന്നു.എം.ഇ.എസിനും ഇതേ പരാധിയാണ് ഉണ്ടായിരുന്നത്. കാബിനറ്റിന്റെ തലവന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹമാണ് പ്ലസ്‌ടു വിവാദത്തിന് ഉത്തരവാദിയെന്ന് എം.ഇ.എസ്. പ്രസിഡന്റ് പറഞ്ഞിരുന്നു.
യൂ.ഡി.എഫ ് ഭരിക്കുമ്പോള്‍ ക്രൈസ്‌തവ-ഇസ്ലാം മാനേജ്‌മെന്റുകള്‍ക്ക് പ്രത്യേകപരിഗണന ലഭിക്കുന്നത് നേരത്തെയുളള കീഴ്‌വഴക്കമാണ്. ഇതാണ് ഇസ്ലാം-ക്രിസ്‌ത്യന്‍ സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. അതേസമയം പ്ലസ്‌ടു ബാച്ച് അനുവദിക്കുന്നതില്‍ പണം വാങ്ങിയുട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പ്ലസ്‌ടൂ അനുവദിച്ചത് ശാസ്‌ത്രീയമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
താന്‍ ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയാണെന്ന ആരോപണം മനപ്പൂര്‍വ്വം ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഹിന്ദുക്കള്‍ യൂ.ഡി.എഫില്‍ നിന്നും അകലുകയാണെന്ന ആരോപണവും ഉമ്മന്‍ചാണ്ടി ഗൗരവമായെടുക്കുന്നു. ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവനയും മുഖ്യമന്ത്രിയെ സ്വാധീനിക്കാറുണ്ട്. സ്വന്തം സമുദായത്തില്‍ നിന്നം വിമര്‍ശനം കേള്‍ക്കേണ്ടിവന്നാലും ഹിന്ദുക്കളില്‍ നിന്നും കേള്‍ക്കേണ്ടിവരരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha