ലോട്ടറി ഡയറക്‌ടര്‍ എം.നന്ദകുമാറിനെ തല്‍സ്‌ഥാനത്തു മാറ്റി

ലോട്ടറി ഡയറക്‌ടര്‍ എം.നന്ദകുമാറിനെ തല്‍സ്‌ഥാനത്തു നിന്നു മാറ്റി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനമായത്. ലോട്ടറി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണു നടപടി. മുന്‍ നികുതി കമ്മിഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളാണു പുതിയ ലോട്ടറി ഡയറക്‌ടര്‍.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറായ നന്ദകുമാര്‍ ലോട്ടറി വകുപ്പിന്റെ അധിക ചുമതല കൂടി വഹിച്ചു വരികയായിരുന്നു.
https://www.facebook.com/Malayalivartha