പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന്

നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം ഒഴിവുവന്ന 13,738 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്‌മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ സീറ്റ് കിട്ടാതെ 99,100 പേരാണു ബാക്കിയുള്ളത്.
പുതുതായി 700 ബാച്ചുകള്‍ അനുവദിച്ചതോടെ 35,000 പേര്‍ക്കു കൂടി പ്ലസ് വണ്‍ പ്രവേശനം ലഭിക്കും. ഇതില്‍ 426 അധികബാച്ചുകളിലെ 21,300 സീറ്റുകളിലേക്ക് ഏകജാലകം വഴിയും ബാക്കി സീറ്റുകളിലേക്കു നേരിട്ടുമായിരിക്കും പ്രവേശനം. സ്‌കൂളുകള്‍ക്കു കോംബിനേഷന്‍ തിരഞ്ഞെടുക്കാന്‍ തിങ്കളാഴ്‌ച വരെ സമയമുണ്ട്.
https://www.facebook.com/Malayalivartha