കെ.എസ്.ഇ.ബി പൂര്‍ണ്ണ തോതില്‍ കമ്പനിയായി: ത്രികക്ഷി കരാറില്‍ ഒപ്പിട്ടു

ത്രികക്ഷി കരാറില്‍ ഒപ്പിട്ടതോടെ കെ എസ് ഇ ബി പൂര്‍ണ്ണ തോതില്‍ കമ്പനിവല്‍ക്കരിക്കപ്പെട്ടു. സര്‍ക്കാരും കെഎസ് ഇബിയും ജീവനക്കാരുടെ സംഘടനകളുമാണ് കരാറില്‍ ഒപ്പിട്ടത്. അതേ സമയം എഐടിയുസി കരാറില്‍ ഒപ്പിടാതെ മാറി നിന്നു. കമ്പനിവല്‌ക്കരണം വൈദ്യുത മേഖലയ്‌ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എഐടിയുസി വിട്ടു നിന്നുവെങ്കിലും ഭൂരിപക്ഷം സംഘടനകളും ഒപ്പിട്ടതോടെയാണ് കമ്പനി വല്‌ക്കരണം പൂര്‍ത്തിയായത്. പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളില ആശങ്ക അകന്നതോടെയാണ് സംഘടനകള്‍ കരാറില്‍ ഒപ്പിട്ടത്. കമ്പനി ആയെങ്കിലും നിയമനം പിഎസ്‌സി വഴിയായിരിക്കും നടക്കുക.
https://www.facebook.com/Malayalivartha