സുധീരന്‍ വന്നു; മഴ തുടങ്ങി ; കേരളത്തില്‍ നടക്കുന്നത് ഇതൊക്കെ

വി.എം. സുധീരന്‍ മടങ്ങി വന്നു. ഉമ്മന്‍ചാണ്ടിയുടെ ഉറക്കവും പോയി. ബാര്‍, മൂന്നാര്‍, ലോട്ടറി വിഷയങ്ങളിലൊക്കെ സുധീരന്റെ അഭിപ്രായങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. മൂന്നാറില്‍ പിന്നോട്ടില്ല. ബാര്‍ ഉറക്കില്ല. ലോട്ടറിക്കാരനെ അകത്താക്കും. ഇതിനിടയില്‍ ശരത് ചന്ദ്രപ്രസാദിന്റെ വിഷയത്തിലും മൂപ്പരുടെ അഭിപ്രായം വന്നു. ഏതായാലും കോണ്‍ഗ്രസുകാര്‍ പെടാപാടുപെടുന്നു.
സര്‍ക്കാര്‍ വേണ്ടെന്നാണ് സുധീരന്റെ നയം. കേന്ദ്രത്തില്‍ പത്തു കൊല്ലം ഭരിച്ചിട്ട് എന്തായെന്നും അദ്ദേഹം ചോദിക്കുന്നു. പത്തു കൊല്ലം ഭരിച്ചതു കൊണ്ടാണത്രേ കോണ്‍ഗ്രസ് കച്ചിയില്‍ തൊടാതെ പോയത്. കേരളത്തിലും ഇതു തന്നെയാണ് അവസ്ഥയെന്ന് സുധീരന്‍ പറയുന്നു. സുധീരന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഉമ്മന്‍ചാണ്ടി ഒട്ട് തയ്യാറുമല്ല.
പാര്‍ട്ടി പുന:സംഘടനയില്‍ ഗുണ്ടകളായ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടാല്‍ നടപടിയെന്നാണ് സുധീരന്റെ ഭീഷണി. പാര്‍ട്ടിയുടെ താഴെത്തട്ട് മുതല്‍ പുന:സംഘടനക്ക് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. വി.എം.സുധീരനാണ് ചുക്കാന്‍ പിടിക്കുന്നത്. ക്രിമിനലുകളുടെ കാര്യം ഇനി പറയുകയും വേണ്ട.
അതേസമയം ശരത്‌ചന്ദ്ര പ്രസാദിന്റെ കാര്യത്തില്‍ സുധീരന്‍ ചില നീക്കു പോക്കുകള്‍ക്ക് തയ്യാറാണെന്നാണ് വിവരം. കാരണം ശരത് ചന്ദ്രപ്രസാദിന് കേന്ദ്രത്തില്‍ ചില പിടികളുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശരതിനെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് സുധീരന്റെ നിലപാട്. സ്‌പീക്കര്‍ കാര്‍ത്തികേയന്റെ പണി പോയ മട്ടാണ്. ഇനിയൊരിക്കലും അദ്ദേഹത്തിന് തിരിച്ചു വരാനാകാത്ത വിധം കാര്യങ്ങള്‍ കലുഷിതമായി. മന്ത്രിസഭാ പുന:സംഘടനയൊന്നും വേണ്ടെന്ന് നേരത്തെ തന്നെ പറയുന്നതാണ് സുധീരന്‍.
സുധീരന്‍ തിരുവനന്തപുരത്തിറങ്ങിയയുടന്‍ മഴയും തുടങ്ങി. വടക്കന്‍ കേരളത്തില്‍ തിമിര്‍ത്തു പെയ്‌തിരുന്ന മഴയാണ് തിരുവനന്തപുരത്തെത്തിയത്. മഴ വന്നത് നല്ലസൂചനയാണെന്നാണ് രമേശ് ചെന്നിത്തലയുടെ മനോഗതം. സുധീരന്‍ വരുന്നതു വരെ പുന:സംഘടന നടക്കാതിരിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിച്ചു കൊണ്ടിരുന്നത്
ഹയര്‍സെക്കന്‍ഡറി വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും സസുധീരന്‍ പറഞ്ഞു. കാരണം തെറ്റ് സംഭവിച്ചാല്‍ തെറ്റ് പറ്റിയവര്‍ അനുഭവിക്കണമെന്നാണ് സുധീരന്റെ നിലപാട്.
ഏതായാലും നാലാംതീയതി വരെ സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷഓണ കേന്ദ്രം പറയുന്നത്. അതു കഴിഞ്ഞാലും മഴ നില്‍ക്കില്ലത്രേ. സുധീരന്‍ പാര്‍ട്ടി അധ്യക്ഷനായി തുടരുന്നിടത്തോളം കാലം കാര്‍മേഘം കുഴിയിട്ടെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha