കേഡല്‍ ജീവന് വേണ്ടി കേഴുന്നു; അച്ഛന്റെയും, അമ്മയുടെയും, സഹോദരിയുടെയും, ബന്ധുവിന്റെയും ജീവൻ പോകുന്നത് കാണാൻ തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ചുട്ടെരിച്ചതിന് വിധിയുടെ മറുപടി...

നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന കേഡല്‍ ബോധം വരുമ്പോഴെല്ലാം ഡോക്ടർമാരോട് കേഴുന്നത് തനിക്ക് ജീവിക്കണമെന്ന്... കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേരളത്തെ ഒന്നാകെ നടുക്കിയ കൂട്ടക്കൊല തലസ്ഥാന ജില്ലയില്‍ നടന്നത്. കൊല്ലപ്പെട്ടതാകട്ടെ മാതാപിതാക്കളും സഹോദരി കരോലിനും ബന്ധു ലളിതയും.
തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കേഡല്‍ മൃതദേഹങ്ങള്‍ കത്തിച്ച് കളയുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു. കൊലയ്ക്ക് ശേഷം മുങ്ങിയ കേഡല്‍ തമ്പാനൂരിൽ വച്ചാണ് പിടിയിലാകുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്.
ശരീരത്തിൽ നിന്നും ആത്മാവ് വിഘടിക്കുന്നത് കാണാനാണ് താൻ ഇത്തരമൊരു കൊലപാതകം ചെയ്തതെന്നും തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും കേഡല്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പോലീസിനോട് വിവരിച്ചിരുന്നു. കേരളത്തെ ഇത്രയേറെ പേടിപ്പെടുത്തിയ ഒരു കൊലപാതകം അടുത്തിടെയൊന്നും സംഭവിച്ചിട്ടില്ല. സാത്താന്‍ സേവയെന്നും ചാത്തനാരാധനയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമെല്ലാം മലയാളികൾ നടുക്കത്തോടെ കേൾക്കാൻ തുടങ്ങി. കേഡല്‍ ജിന്‍സണ്‍ രാജയെന്ന കൊലയാളി യുവാവ് വാര്‍ത്തകളില്‍ ഒരു അപസര്‍പ്പക കഥയിലെ വില്ലനായി.
ഒടുവിൽ കേഡലും ജീവന് വേണ്ടി കേഴുകയാണ്. ഉറ്റവരുടെ ശ്വാസം നിലയ്ക്കുമ്പോൾ അത് കണ്ട് ആനന്ദിച്ച കേഡല്‍ ഇപ്പോൾ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. കേഡലിന് വിദഗ്ദ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ല.ഒരുതരത്തിൽ പറഞ്ഞാൽ അമ്മയുടെയും അച്ഛന്റെയും കുഞ്ഞനുജത്തിയുടെയും ബന്ധുവിനെയും ജീവനെടുത്ത കേഡലിന് വിധിയുടെ മറുപടി.
കുറ്റസമ്മതം നടത്തിയ കേഡല്‍ വിചാരണത്തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. കേഡലിന് നേരത്തെ തന്നെ അപസ്മാര രോഗമുണ്ടെന്നാണ് വിവരം. അത് മൂലം ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേഡലിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് കേഡല്‍ ഇപ്പോഴുള്ളത്. നന്തന്‍കോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് സാത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷനുമെല്ലാം കേരളം ചര്‍ച്ച ചെയ്തത്. സാത്താന്‍ ആരാധകനായ കേഡല്‍ സാത്താനെ പ്രീതിപ്പെടുത്തുന്നതിനും പുനര്‍ ജന്മം നേടുന്നതിനും വേണ്ടിയാണ് കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയതെന്നും കുടുംബത്തില്‍ നിന്നും നേരിട്ട അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിന്നീട് അച്ഛന് ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയ്ക്ക് പ്രേരണയായത് എന്നും കേഡല്‍ മൊഴി നല്‍കിയിരുന്നു.
കേഡല്‍ ബ്ലൂ വെയ്ല്‍ ഗെയിമിന് അടിമയായിരുന്നെനും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച കേഡല്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചതും വാര്‍ത്തയായിരുന്നു. കേഡല്‍ മാനസിക രോഗിയാണ് എന്ന വാദം കേസിന്റെ തുടക്കം മുതല്‍ക്കേ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാലിത് അടവാണെന്നാണ് പോലീസ് സംശയിച്ചത്.
കേഡലിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. ജയിലില്‍ അക്രമ സ്വഭാവം കാണിച്ചത് കൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കേഡലിനെ മാറ്റിയത്. കേഡലിന് മാനസിക പ്രശ്‌നമുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തു. മനോനില ശരിയല്ല എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുമുള്ളത്.
https://www.facebook.com/Malayalivartha